ആലപ്പുഴ: പുതിയ മന്ത്രിസഭയില്‍ ഏതാണ് വകുപ്പെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കാര്യങ്ങള്‍ ചെയ്തുകാണിക്കുമെന്ന് നിയുക്ത വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഏത് വകുപ്പ് ആയാലും കഴിഞ്ഞ 40 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തന പരിചയമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ്, മേയര്‍, എംഎല്‍എ തുടങ്ങിയ നിലയിലുള്ള പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
എതിരാളികളുടെ പരിഹാസമൊന്നും ശ്രദ്ധിക്കാറില്ല. 40 വര്‍ഷക്കാലമായി കണ്ടുകൊണ്ടിരിക്കുന്നതല്ലേ. സോഷ്യല്‍ മീഡിയയിലും ഒരു കൂട്ടര് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതൊന്നും ഒരു പ്രശ്നമല്ല. ബാധിച്ചിട്ടേയില്ല. നമ്മള് കാര്യങ്ങള്‍ ചെയ്തുകാണിക്കുക എന്നതു മാത്രമേയുള്ളൂവെന്നും ശിവന്‍കുട്ടി പറഞ്ഞു.