റിമാന്‍ഡ് പ്രതി ഷഫീഖ് മരിച്ച സംഭവം ; വെളിപ്പെടുത്തലുമായി നിപുൺ ചെറിയാൻ

നിയമപാലകരെയും മെജിസ്‌ട്രേറ്റുകളെയും ശക്തമായി വിമർശിച്ച് നിപുൺ ചെറിയാൻ. മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതിൽ മെജിസ്‌ട്രേറ്റുമാരും പങ്കാളികളാണെന്ന് നിപുൺ ചൂണ്ടിക്കാട്ടി. സാമ്പത്തിക തട്ടിപ്പ് കേസിൽ കാക്കനാട് ബോർസ്‌റ്റൽ ജയിലിൽ കഴിഞ്ഞിരുന്ന 35 വയസുകാരൻ ഷെഫീക്കിന്റെ മരണം ജയിൽ അധികൃതരുടെ അനാസ്ഥ മൂലമാണെന്നും ഈ വിഷയത്തിൽ താൻ സാക്ഷിയാണെന്നും നിപുൺ വ്യക്തമാക്കി. പരമ്പരാഗത രാഷ്ട്രീയം അപ്രസക്തമായിരിക്കുന്ന സാഹചര്യത്തിൽ ഭരണഘടന അനുവദിക്കുന്ന പരിഗണന ജനങ്ങൾക്ക് ലഭിക്കുന്നില്ല.

അപസ്മാരം മൂലം തറയിൽ തലയിടിച്ച് വീണ ഷെഫീക്കിന് പ്രഥമ സുസ്രൂഷ നൽികിയത് അതേ സെല്ലിലെ മറ്റ് അന്തേവാസികളയായിരിന്നു. ജയിൽ അധികൃതർ എത്തി പ്രാകൃത രീതി പരീക്ഷിക്കുകയായിരുന്നു. കൈയിൽ “താക്കോൽ” നൽകി അനാസ്ഥ കാണിച്ചു. ഷഫീഖ് തല അടിച്ച് നിലത്ത് വീണത് അന്തേവാസികൾ ചൂണ്ടികാണിച്ചിട്ടും, ആശുപത്രിയിലേയ്ക്ക് മാറ്റാൻ ജയിൽ അധികൃതർ തയാറായില്ല. സമയത്ത് വൈദ്യ സഹായം ലഭിച്ചിരുന്നുവെങ്കിൽ ഈ മരണം ഒഴിവാക്കാമായിരുന്നു എന്നും നിപുൺ പറയുന്നു. റിമാൻഡിൽ കഴിയുന്ന പ്രതികളുടെ അവസ്ഥ ഇതാണെങ്കിൽ ജയിലിൽ കഴിയുന്നവരുടെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിക്കാം.

വൈറ്റില മേൽപാലം ഉദ്‌ഘാടനത്തിന് മുന്നേ തുറന്നു നൽകിയ വിഷയത്തിൽ നിപുൺ ചെറിയാനെ അറസ്റ്റ് ചെയ്തിരുന്നു. 6 മുതൽ ജനുവരി 12 വരെ കാക്കനാട് ബോർസ്‌റ്റൽ ജയിലിലായിരുന്നു നിപുൺ. ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി പ്രവർത്തിച്ചവരെ തീവ്രവാദികൾ എന്ന് മുദ്രകുത്തുന്ന തരത്തിൽ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് മനുഷ്യാവകാശ ലംഘനമാണ് എന്നും നിപുൺ ചൂണ്ടിക്കാട്ടി.

 

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...