വാക്സിന്‍ ചലഞ്ച്: സര്‍ക്കാറിന് തിരിച്ചടി, പിരിച്ച പണം തിരിച്ച്‌ കൊടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വാക്സിന്‍ ചലഞ്ചിന് സര്‍ക്കാരിന്റെ നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. മുന്‍ കെ.എസ്.ഇ.ബി ജീവനക്കാരായ രണ്ട് പേരുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പിടിച്ചെടുത്ത തുക ഇവര്‍ക്ക് തിരിച്ച്‌ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പെന്‍ഷന്‍ തുകയില്‍ നിന്ന് വാക്സിന്‍ ചലഞ്ചിനായി അനുവാദമില്ലാതെ പണം ഈടാക്കിയെന്നാണ് പരാതിക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

അതേസമയം, പരാതിക്കാരുടെ അസോസിയേഷന്റെ അനുമതിയോടെയാണ് വാക്സിന്‍ ചലഞ്ചിനായി പണം പിടിച്ചത് എന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. നിയമപരമായ പിന്‍ബലമില്ലാതെ ഇങ്ങനെ പണം പിടിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയ കോടതി അനുവാദമില്ലാതെ പിടിച്ചെടുത്ത പണം രണ്ടാഴ്ചയ്ക്കകം പരാതിക്കാരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും നിര്‍ദേശിച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...