വാക്‌സിന്‍‍ നിര്‍മാണത്തിന് ഒരുങ്ങി റിലയന്‍സ് ലൈഫ്: ഡ്രഗ് കണ്‍ട്രോളര്‍ അനുമതി ലഭിച്ചു

കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിനൊരുങ്ങി റിലയന്‍സ് ഗ്രൂപ്പിന്റെ റിലയന്‍സ് ലൈഫ് സയന്‍സ്. വാക്‌സിന്‍ നിര്‍മാണത്തിന് മുന്നോടിയായുള്ള ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കി കഴിഞ്ഞു. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ റിലയന്‍സ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

58 ദിവസത്തെ ഒന്നാംഘട്ട പരീക്ഷണങ്ങള്‍ക്കാണ് നിലവില്‍ അനുമതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്, അതിനുശേഷമാകും രണ്ട് മൂന്ന് ഘട്ടം പരീക്ഷണം നടത്തുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റിലയന്‍സ് സയന്‍സ് കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ ഇതിനുള്ള നടപടികള്‍ റിലയന്‍സ് ഗ്രൂപ്പ് തുടങ്ങി കഴിഞ്ഞു. ദല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട്. ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലായാണ് ക്ലിനിക്കല്‍ പരീക്ഷണം സംഘടിപ്പിച്ചിരിക്കുന്നത്.

നിലവില്‍ രാജ്യത്ത് ആറ് വാക്സിനുകള്‍ക്കാണ് അടിയന്തിര ഉപയോഗത്തിന് അനുമതിയുള്ളത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍, റഷ്യയുടെ സ്പുട്നിക് എന്നിവയ്ക്കും മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍, കാഡില എന്നിവയുടെ വാക്സിനുമാണ് അനുമതിയുള്ളത്.

അതേസമയം കുട്ടികള്‍ക്കുള്ള വാക്സിന് ഇതുവരെ രാജ്യത്ത് അംഗീകാരം ലഭിച്ചിട്ടില്ല. അടുത്തമാസം അവസാനത്തോടെ കുട്ടികള്‍ക്കായുള്ള വാക്‌സിന്‍ വിതരണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌കൂളുകള്‍ തുറക്കുന്നകാര്യം പരിഗണിക്കുന്നതിനാല്‍ അധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കി വാക്‌സിന്‍ നല്‍കാനാണ് തീരുമാനം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35...

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ...

സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസ്; പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ...