കൊച്ചി : എറണാകുളം ജില്ലയില്‍ രണ്ടാം ഘട്ട വാക്സിന് ലഭിക്കുന്നില്ലെന്ന് പരാതി. കൊവാക്സിന് ആദ്യ ഡോസായി സ്വീകരിച്ചവര്‍ക്കാണ് രണ്ടാം ഘട്ട വാക്സിന് സ്വീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും വാക്സിന് ലഭിക്കാത്തത്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ആദ്യ ഘട്ടത്തില്‍ കൊവാക്സിന് സ്വീകരിച്ചവര്‍ക്കാണ് രണ്ടാം ഘട്ട വാക്സിന് സ്വീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും വാക്സിന് ലഭിക്കാത്തത്. എന്നാല്‍ ആദ്യ ഘട്ടത്തിന് കൊവാക്സിന് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ കൊവീഷീല്‍ഡ് വാക്സിന് സ്വീകരിക്കാന്‍ കഴിയുമോ എന്നതില്‍ വ്യക്ത ഇല്ലാത്തതും ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ട്. ജില്ലയില്‍ വാക്സിന് ലഭ്യത ഉറപ്പ് വരുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
അതേസമയം ജില്ലയില്‍ എത്തിയ കൊവിഷീല്‍ഡ് വാക്സിന്റെ വിനിയോഗത്തെ കുറിച്ച് വ്യക്ത ഇല്ലെന്നും പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്സിന് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.