സംസ്ഥാനത്ത് ഇനി 18 പൂര്‍ത്തിയായ എല്ലാവര്ക്കും വാക്സിന് നല്കാന് തീരുമാനം. മുന്‍ഗണനാ നിബന്ധനയില്ലാതെ തന്നെ കുത്തിവെയ്പ് നടത്താന്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. അതേസമയം 18 മുതല്‍ 44 വരെയുള്ളവരില്‍ മുന്‍ഗണനാ വിഭാഗത്തിനുള്ള പ്രത്യേക പരിഗണന തുടരും.
സംസ്ഥാനത്ത് 18 മുതല്‍ 44 വയസുവരെയുള്ളവരില്‍ രോഗബാധിതര്‍ക്കും മറ്റ് മുന്‍ഗണനയുള്ളവര്‍ക്കും മാത്രമാണ് കുത്തിവെയ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുന്‍ഗണനാ വ്യത്യാസമില്ലാതെ തന്നെ വാക്സിന് ലഭിക്കും.
18 മുതലുള്ള എല്ലാവരെയും ഒരു ബ്ലോക്കായി നിശ്ചയിച്ച് കുത്തിവെയ്പ് നടത്താന്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. കേന്ദ്രത്തിന്റെ പുതിയ വാക്സിന് നയത്തിലെ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന തീരുമാനം.
മൂന്നാം തരംഗത്തിന് മുന്നോടിയായി പരമാവധി പേര്‍ക്ക് വാക്സിന് നല്‍കുക കൂടിയാണ് ലക്ഷ്യം.അതേസമയം 18-നും 45-നുമിടയിലുള്ളവരില്‍ രോഗബാധിതര്‍, വിദേശത്ത് പോകുന്നവര്‍, പൊതുസമ്ബര്ക്കം കൂടിയ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങി 50-ലേറെ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക മുന്‍ഗണ തുടര്‍ന്നും ലഭിക്കും.
ഇവര്‍ സംസ്ഥാന സര്‍ക്കാറിന്റെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മറ്റുള്ളവര്‍ക്ക് കൊവിന്‍ പോര്‍ട്ടലില്‍ തന്നെ സ്ലോട്ട് ബുക്ക് ചെയ്യാന്‍ ക്രമീകരണം നടത്തും.
18 മുതലുള്ളവര്‍ക്കായി കുടുതല്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ തുടങ്ങാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് തുടര്‍ച്ചയായി വാക്സിന് ലഭിച്ചാല്‍ മാത്രമേ കാലതാമസമില്ലാതെ കൂടുതല്‍ പേര്‍ക്ക് വാക്സിന് നല്കാനാകു.