വൈഗയെ കൊന്നത് ബാധ്യതയാകുമെന്ന് കണ്ട്; സനു മോഹനെതിരെ കൊലക്കുറ്റം; പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: എറണാകുളം വൈഗ കൊലപാതക കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി സനുമോഹന്‍ അറസ്റ്റിലായി എണ്‍പത്തിരണ്ടാം ദിവസമാണ് പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചത്.

വലിയ കടബാധ്യതയുണ്ടായിരുന്ന സനു മോഹന്‍ അതില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിലുളളത്. മകള്‍ ജീവിച്ചിരുന്നാല്‍ ബാധ്യതയാകുമെന്നും സനുമോഹന്‍ കരുതി. വേറെ നാട്ടില്‍ വേറൊരു ആളായി ജീവിക്കാനാണ് സനു മോഹന്‍ പദ്ധതിയിട്ടത്.

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് തുടങ്ങിയ കുറ്റങ്ങള്‍ സനുമോഹനെതിരെ ചുമത്തിയിട്ടുണ്ട്.

236 പേജുള്ള കുറ്റപത്രത്തിനൊപ്പം1200 പേജുള്ള കേസ് ഡയറിയും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ 97 സാക്ഷികളാണുള്ളത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ വീലത്തോൺ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്സിറ്റി

കൊച്ചി:സമൂഹത്തിലെ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അവരുടെ പ്രാതിനിധ്യം പ്രോത്സാഹിപ്പിക്കുന്നതിനായി "അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ" വീലത്തോൺ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്സിറ്റി. ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പി.എം.ആർ) വിഭാഗത്തിൽ നിന്ന് പുനരധിവസിപ്പിക്കപ്പെട്ടവരും, നിലവിൽ ചികിത്സയിലുള്ളവരും...

മഹാപ്രളയത്തിന്റെ കഥ പറയാന്‍ വന്‍ താരനിര; ജൂഡ് ആന്റണി ചിത്രം ‘2018’ന്റെ ഫസ്റ്റ് ലുക്ക്

നാല് വര്‍ഷം മുമ്ബ് കേരളത്തിലുണ്ടായ മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ചിത്രം '2018 EVERYONE IS A HERO' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ടൊവീനോ തോമസ്, അസിഫ് അലി,...

മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയിലേക്ക്

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ്‌ ഉയരുന്നു. ജലനിരപ്പ് 141 അടിയിൽ എത്തിയാൽ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ്‌ നൽകും. ഇന്നലെ വൈകീട്ട് ജലനിരപ്പ്‌ 140.50 അടിയിലെത്തിയിരുന്നു.തമിഴ്‌നാട്‌ കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത്‌ സെക്കൻഡിൽ 511 ഘനയടിയായി തുടരുകയാണ്‌....