വന്ദേഭാരത് മൂന്ന് രാജ്യങ്ങളില്‍ നിര്‍ത്തലാക്കി; ദുബായിയില്‍ കുടുങ്ങി മലയാളികള്‍

ന്യൂഡല്‍ഹി: സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ രാജ്യാന്തര അതിര്‍ത്തികള്‍ അടച്ചതോടെ ഇന്ത്യയിലേക്കുളള വന്ദേഭാരത് ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തലാക്കി. കുവൈറ്റിലേക്ക് ജനുവരി ഒന്നുവരെയും സൗദി, ഒമാന്‍ എന്നിവടങ്ങളിലേക്ക് ഒരാഴ്ചത്തേക്കുമാണ് കര, സമുദ്ര, വ്യോമ അതിര്‍ത്തികള്‍ അടച്ചത്. സൗദിയിലേക്കും തിരിച്ചുമുളള വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി യു എ ഇ വിമാനക്കമ്ബനികള്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലേക്കും കുവൈറ്റിലേക്കും പ്രവേശനവിലക്കുളളതിനാല്‍ ഒട്ടേറെ മലയാളികളാണ് യു എ ഇയില്‍ 14 ദിവസം തങ്ങിയശേഷം ഇരുരാജ്യങ്ങളിലേക്കും പോകാനായി ദുബായിലുളളത്. ഇവര്‍ യു എ ഇ സന്ദര്‍ശക വിസ പുതുക്കുകയോ ഇന്ത്യയിലേക്ക് മടങ്ങുകയോ ചെയ്യേണ്ട സാഹചര്യമാണുളളത്.

യു എ ഇ, ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ പുതിയ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ലോക്ഡൗണുമായി ബന്ധപ്പട്ട തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് യു എ ഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...

ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷ കടമയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവരെയും ഒരുമിപ്പിച്ച്‌ കൊണ്ടു പോകാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും രാഹുല്‍ വ്യക്തമാക്കി. ലണ്ടനില്‍ നടന്ന 'ഐഡിയ ഫോര്‍ ഇന്ത്യ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന് . മോഹന്‍ലാല്‍ ഇന്ന് അറുപത്തിരണ്ട് വയസിലേക്ക് കടക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുമുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട...