‘വരാഹ രൂപം’ തൈക്കൂടം ബ്രി‍ഡ്ജിന്‍റെ ‘നവരസ’ത്തിന്‍റെ കോപ്പിയടിയല്ല: റിഷഭ് ഷെട്ടി

ബെംഗളൂരു:കാന്താര എന്ന ജനപ്രിയ ചിത്രത്തെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് പകരുന്നൊഴുക്കുന്ന ‘വരാഹ രൂപം’ എന്ന ഗാനം തൈക്കൂടം ബ്രിഡ്ജ് എന്ന ബാന്‍റിന്‍റെ ഗാനത്തിന്‍റെ കോപ്പിയടിയല്ലെന്ന് സംവിധായകനും നായകനുമായ റിഷഭ് ഷെട്ടി.

‘കാന്താര’യിലെ വരാഹരൂപം എന്ന ഗാനം തങ്ങളുടെ ‘നവരസം’ പാട്ടിന്‍റെ ഗാനത്തിന്‍റെ കോപ്പിയടിയാണെന്ന് ആരോപിച്ച്‌ തൈക്കുടം ബ്രിഡ്ജ് നിയമനടപടി സ്വീകരിച്ചിരുന്നു. തമിഴ് സിനിമയില്‍ മികച്ച ഗാനങ്ങള്‍ ഒരുക്കിയ സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയുടെ സംഗീത ബാന്‍റാണ് തൈക്കൂടം ബ്രിഡ്ജ്.

എന്നാല്‍ തൈക്കൂടം ബ്രിഡ്ജിന്‍റെ വാദമുഖങ്ങളെ റിഷഭ് ഷെട്ടി തള്ളിക്കളഞ്ഞു. കാന്താരയിലെ ഗാനം കോപ്പിയടിച്ചതതല്ല. അവര്‍ ഉന്നയിച്ച പരാതിക്കെതിരെ പ്രൊഡക്ഷന്‍ ഹൗസ് വേണ്ട നടപടികള്‍ സ്വീകരിച്ചു വരികയാണ് എന്നും റിഷഭ് ഷെട്ടി പറഞ്ഞു. എന്നാല്‍ എന്തൊക്കെയാണ് ആ നടപടികള്‍ എന്ന കാര്യം വിശദീകരിച്ചില്ല.

അതേസമയം, ‘വരാഹ രൂപം’ തൈക്കുടം ബ്രിഡ്ജിന്‍റെ അനുവാദം ഇല്ലാതെ ഒടിടിയില്‍ ഉള്‍പ്പെടെ ഉപയോഗിക്കരുതെന്ന് തൈക്കുടം ബ്രിഡ്ജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, സ്പോട്ടിഫൈ, വിന്‍ഗ്, ജിയോ സാവന്‍ എന്നിവരോടും തൈക്കൂടം ബ്രിഡ്ജിന്‍റെ അനുമതിയില്ലാതെ ഗാനം ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

“നമ്മള്‍ റൈറ്റ്‌സ് കൊടുത്തിട്ടാണ് അവര്‍ പാട്ട് ഇറക്കിയത് എന്നാണ് എല്ലാവരും വിചാരിച്ചത്. കാന്താരയുടെ പിന്നണി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടപ്പോള്‍ ഇത് ഒത്തുതീര്‍പ്പാക്കന്‍ അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. നിലവില്‍ തങ്ങളുടെ അഭിഭാഷകരാണ് അവരോട് സംസാരിക്കുന്നത്.തങ്ങള്‍ ഒത്തിരി കഷ്ടപ്പെട്ടാണ് ആ ഗാനം പുറത്തുവിട്ടത്. അത് ആര്‍ക്കും ഫ്രീ ആയി കൊടുക്കാന്‍ പറ്റില്ല. അതുകൊണ്ട് ക്രെഡിറ്റും നഷ്ടപരിഹാരവും തന്നേപറ്റൂ”- ഇതായിരുന്നു തൈക്കൂടം ബ്രിഡ്ജിന്‍റെ ആവശ്യം. എന്നാല്‍ നേരത്തെ കാന്താരയുടെ സംഗീത സംവിധായകനും തൈക്കൂടം ബ്രിഡ്ജിന്‍റെ നവരസം എന്ന ഗാനം പ്രചോദിപ്പിച്ചിട്ടുണ്ടെങ്കിലും വഹാഹരൂപം എന്ന ഗാനം കോപ്പിയടിയല്ലെന്ന് വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...