സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് നിയമസഭയില്‍ പറഞ്ഞു. ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ കേസ് അന്വേഷിക്കണം. ഇഡിയെ വിശ്വസിക്കാന്‍ പറ്റില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് വിഷയം സഭയില്‍ സബ്മിഷനായി ഉന്നയിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷം
എന്നാല്‍ ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് നന്ദിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായി. സിബിഐ പരിമിതികളില്‍ നിന്ന് മുക്തരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു
കേരളത്തില്‍ സര്‍ണ്ണക്കടത്ത് നടന്നുവെന്നത് യാഥാര്‍ഥ്യമാണ്, ഒരുപ്രാവശ്യമല്ല 22 പ്രാവശ്യമാണ് നടന്നത്. 80 കോടിയുടെ സര്‍ണ്ണക്കടത്ത് നടത്തിയെന്നാണ് ആക്ഷേപം. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാനാണ് ഇ ഡി ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ നിരപരാധിത്വം തെളിയിക്കാനായി ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് വി ഡി സതീശന് ആവശ്യപ്പെട്ടു.