പീഡനപരാതി എന്ന് അറിഞ്ഞുകൊണ്ടാണ് മന്ത്രി ഇടപെട്ടത്: സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം- വി.ഡി സതീശന്‍

തിരുവനന്തപുരം: പീഡനക്കേസ് ഒതുക്കാന്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ നിയമസഭയില്‍ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി തല കുനിച്ചാണ് സഭയില്‍ ഇരിക്കുന്നതെന്നും ജാള്യത മറക്കാന്‍ മുഖ്യമന്ത്രി വിഷയം മാറ്റാന്‍ ശ്രമിച്ചെന്നും സതീശന്‍ പറഞ്ഞു. സ്ത്രീയുടെ കൈയ്യില്‍ കയറി പിടിച്ചത് നല്ല രീതിയില്‍ തീര്‍ക്കുന്നത് എങ്ങനെയാണെന്നും ഇങ്ങനെയാണെങ്കില്‍ പീഡനക്കേസുകള്‍ തീര്‍ക്കാന്‍ അദാലത്ത് വിളിക്കണമെന്നും പരിഹസിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പിസി വിഷ്ണുനാഥ് എംഎല്‍എ കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

പരാതികളില്‍ മന്ത്രിമാര്‍ ഇടപെടുന്നു, ഇതാണൊ സ്ത്രീ പക്ഷം. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ് അല്ലാതെ ഇരകള്‍ക്കൊപ്പമല്ല. സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്കുള്ള ലൈസന്‍സാകും മുഖ്യമന്ത്രിയുടെ മറുപടി. ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിചേര്‍ത്തു. സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച വിഷയത്തില്‍ വാകൗട്ട് പ്രഖ്യാപിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കളവാണെന്നും ശരത് പറഞ്ഞു. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടിയെന്നാണ് സാബു എം ജേക്കബ്...

ദക്ഷിണാഫ്രിക്കക്കെതിരെ ധവാൻ ഇന്ത്യൻ ടീമിനെ നയിച്ചേക്കും; യുവതാരങ്ങൾക്ക് സാധ്യത

ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം...