തിരുവനന്തപുരം: വിവാദ പ്രസംഗത്തില്‍ വി.വര്‍ഗീസിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്.
വര്‍ഗീസിന്റേത് ഗുണ്ടാനേതാവിന്റെ ഭാഷ്യം, കെ. സുധാകരനെ സിപിഎമ്മിന് ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.വി.വര്‍ഗീസ് കവലച്ചട്ടമ്ബിയെന്ന് ഡീന്‍ കുര്യാക്കോസ് എം.പി തുറന്നടിച്ചു. കെ.സുധാകരന്റെ രോമത്തിന്റെ വിലപോലും സി.വി. വര്‍ഗീസിനില്ല. വിവാദപരാമര്‍ശം നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു.
സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രമെന്നുമായിരുന്നു വര്‍ഗീസിന്റെ വിവാദ പരാമര്‍ശം.