സര്‍വകലാശാലാ നിയമനം; ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹം, നടക്കുന്നത് സി പി എം ബന്ധു നിയമനങ്ങള്‍: വി ഡി സതീശന്‍

തിരുവനന്തപുരം | കണ്ണൂര്‍ സര്‍വകലാശാലാ നിയമന വിവാദത്തില്‍ ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

സര്‍വകലാശാലകളില്‍ നടക്കുന്നത് സി പി എം ബന്ധു നിയമനങ്ങളാണെന്ന് സതീശന്‍ ആരോപിച്ചു. കഴിഞ്ഞ ആറു വര്‍ഷക്കാലത്തെ നിയമനങ്ങള്‍ ഗവര്‍ണര്‍ പരിശോധിക്കണം.

ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ശ്രമം നിയമപരമായി നേരിടും. ക്രമക്കേടുകള്‍ നടത്താനാണ് സര്‍ക്കാര്‍ പുതിയ ബില്‍ കൊണ്ടുവരുന്നത്. വി സിമാരെ അടിമകളാക്കാനേ പുതിയ ബില്‍ ഉപകരിക്കൂ.അര്‍ഹതപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. വേണ്ടിവന്നാല്‍ പ്രതിപക്ഷവും നിയമ നടപടികളിലേക്ക് നീങ്ങുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...