തിരുവനന്തപുരം: പാലാ ബിപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ മുഖ്യമന്ത്രിയുടേത് അനങ്ങാപ്പാറ നയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രി കള്ളക്കളി തുടരുകയാണ്. സര്‍ക്കാരിനും സിപിഐഎം നും വിവാദം തുടരാനാണ് ആഗ്രഹമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
”സംഘപരിവാര്‍ ഈ രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വലുതാക്കാന്‍ ശ്രമിക്കുമ്പോള്‍, അറിഞ്ഞോ അറിയാതെയോ ഈ വിഷയം നീണ്ടുപോകട്ടേ എന്ന ആഗ്രഹത്തിലാണ് സര്‍ക്കാരും സി.പി.എമ്മും നിലകൊള്ളുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ക്കൂടി നടക്കുന്ന വ്യാജ പ്രചാരണം അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ പോലീസ് ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല” – അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പച്ചവെള്ളത്തിന് തീപിടിക്കുന്ന വര്‍ത്തമാനം സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിലൂടെ നടത്തിയിട്ടും ഒരാള്‍ പോലും അറസ്റ്റിലായിട്ടില്ലെന്ന് സതീശന് ആരോപിച്ചു.