വാഹനാപകടത്തിൽ ആറന്മുള എല്‍.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിന് പരിക്ക്. വീണ സഞ്ചരിച്ച വാഹനത്തിൽ എതിരെ വന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. വീണാ ജോർജിനെയും ഡ്രൈവറെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എതിരെ വന്ന വാഹനം അമിത വേഗതയിലായിരുന്നു. പത്തനം തിട്ട റിങ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ പ്രചാരണത്തിന് ഇടയിലാണ് അപകടമുണ്ടായത്.