കോവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ പട്ടിക പുനഃപരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കോവിഡ് മരണങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാനത്ത് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതായി മന്ത്രി അറിയിച്ചു.

കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ആശുപത്രിയില്‍ ഒരാള്‍ മരിച്ചാല്‍ ചികിത്സിക്കുന്ന ഡോക്ടറോ അല്ലെങ്കില്‍ ആശുപത്രി സൂപ്രണ്ടോ മരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ ആയി അപ്‌ലോഡ് ചെയ്യണം. രോഗി മരിച്ച്‌ 24 മണിക്കൂറിനുള്ളില്‍ തന്നെ ആശുപത്രികളില്‍ നിന്ന് ഓണ്‍ലൈന്‍ അപ്‌ഡേഷന്‍ നടക്കണം. കോവിഡ് മരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ മരണങ്ങളും ആശുപത്രിയില്‍ നിന്ന് ഇത്തരത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന് ഇക്കാര്യത്തില്‍ മറച്ചുവയ്ക്കാന്‍ ഒന്നുമില്ല. കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കും. കോവിഡ് മരണ പട്ടിക സംബന്ധിച്ച പരാതി ലഭിച്ചാല്‍ പുനഃപരിശോധിക്കാന്‍ തയ്യാറാണ്. ജനങ്ങള്‍ക്ക് പരമാവധി സഹായം കിട്ടാന്‍ സഹായകമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതിനിടെ, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ സംസ്കരിച്ചവരുടെ മരണകാരണം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. കോവിഡ് മരണങ്ങളില്‍ നല്ലൊരു പങ്കും കോവിഡേതരമെന്നാണ് രേഖപ്പെടുത്തിയത്. ഗുരുതര വീഴ്ചയാണ് ഉണ്ടായത്. അര്‍ഹര്‍ക്ക് നഷ്ടപരിഹാരം നഷ്ടമാകരുതെന്നും സതീശന്‍ പറഞ്ഞു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....