ആരാധകരെ ഞെട്ടിക്കാന്‍ വിജയ്; ‘ദളപതി 65’ ഒരുങ്ങുന്നു

ആരാധകരെ ശരിക്കും ഞെട്ടിക്കുന്ന വേഷത്തില്‍ ഇളയ ദളപതി വിജയ് എത്തുന്നു. തന്റെ 65-ാമത്തെ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് വിജയ്. ഇതുവരെ കാണാത്ത വ്യത്യസ്തമായ തകര്‍പ്പന്‍ വേഷത്തിലാണ് വിജയ് ഈ ചിത്രത്തില്‍ എത്തുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ചരിത്രം കുറിക്കുന്ന ചിത്രമായിരിക്കും ദളപതി 65 എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. പൂര്‍ണമായും ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രം ആയിരിക്കും ഇത്.

അത്യാധുനിക സാങ്കേതിക വിദ്യയുടെ കരുത്തില്‍ പൂര്‍ണമായും വിദേശത്തായിരിക്കും ഈ സിനിമ ചിത്രീകരിക്കുക എന്നാണ് അറിയിച്ചു. ലൊക്കേഷനായി റഷ്യയെയാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. മെയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. ഇതിനുള്ള ഒരുക്കങ്ങള്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായി. ലൊക്കേഷന്‍ നിശ്ചയിക്കുന്ന ചര്‍ച്ചകളും, താരനിര്‍ണയവും പുരോഗമിക്കുകയാണ്. ഇളയ ദളപതിക്കൊപ്പം ഇന്ത്യന്‍ സിനിമയിലെ മുന്‍നിരക്കാരായ ഒരുപിടി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് വിവരം. സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്. ദളപതി 65 ഒരു പാന്‍-ഇന്ത്യന്‍ സിനിമ ആയിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി പൂജാ ഹെഗ്ഡെ ആണ് ചിത്രത്തില്‍ വിജയ്-യുടെ നായികയായി എത്തുന്നത്. വില്ലന്‍ വേഷത്തില്‍ ബോളിവുഡ് താരം നവാസുദ്ധീന്‍ സിദ്ധിഖി അഭിനയിക്കും.

തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദളപതി വിജയ്-മുരുഗദോസ് ടീം വീണ്ടും ഒന്നിക്കുന്ന സിനിമ വരുമെന്നായിരുന്നു നേരത്തെയുള്ള അഭ്യൂഹം. തുപ്പാക്കി 2 ആയിരിക്കും ഈ ചിത്രമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുപ്പാക്കി 2 ചില അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഉപേക്ഷിച്ചുവെന്നും വിജയ് തിരക്കഥയില്‍ തൃപ്തനല്ലാത്തതിനാല്‍ പിന്‍മാറിയെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് ദളപതി 65 എന്ന സിനിമയുടെ പ്രഖ്യാപനം ഉണ്ടായത്.
നയന്‍താര നായികയായ ‘കൊലമാവ് കോകില’ എന്ന സിനിമയിലൂടെ കോളിവുഡില്‍ അരങ്ങേറിയ നെല്‍സണ്‍ ശിവകാര്‍ത്തികേയനെ നായകനാക്കി ഒരുക്കുന്ന ‘ഡോക്ടറി’ന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 65. കലാനിധി മാരന്‍, വിജയ്, നെല്‍സണ്‍ എന്നിവര്‍ ഒരുമിച്ചാണ് ദളപതി 65 എന്ന സിനിമയെ കുറിച്ചുള്ള പ്രഖ്യാപന വീഡിയോ പുറത്തിറക്കിയത്.

ചിത്രത്തില്‍ അടിപൊളി ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാകുമെന്ന് സൂചന നല്‍കിക്കൊണ്ട് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ തെന്നിന്ത്യയിലെ പ്രമുഖ സ്റ്റണ്ട് കൊറിയോഗ്രാഫറിനെ തന്നെ ടീമില്‍ എത്തിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. കെജിഎഫ്, കൈതി തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച അന്‍പരീവ് ‘ദളപതി 65’യിലും ഉണ്ടാകും.

ലോക്ക്ഡൌണിന് ശേഷം ആദ്യമായി പുറത്തിറങ്ങിയ വിജയ് ചിത്രം മാസ്റ്റര്‍ ആയിരുന്നു. പൊങ്കല്‍ റിലീസായി തിയറ്ററുകളില്‍ എത്തിയ മാസ്റ്റര്‍ സാമ്ബത്തികമായി വന്‍ വിജയം നേടിയിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം: പേര് വിലക്കി ഫിലിം ചേംബർ

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കി ഫിലിം ചേംബർ. ഹിഗ്വിറ്റ എൻ.എസ് മാധവന്റെ പ്രശസ്തമായ നോവലെന്നും ചേംബർ. അതേസമയം ഹിഗ്വിറ്റ എന്ന പേര് പിൻവലിക്കില്ലെന്ന നിലപാട് സംവിധായകൻ...

‘ക്ഷണിക്കപ്പെട്ടത് ജൂറി തലവനായി, ചെയ്തത് എന്റെ ജോലി മാത്രം’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി നാദവ് ലാപിഡ്

‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വള്‍ഗര്‍, പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിച്ച ഗോവന്‍ ചലച്ചിത്രമേള ജൂറി തലവനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ...

പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് മുതല്‍

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ അതിന്‍റെ രണ്ടാം ഘട്ടത്തില്‍. ലെവല്‍ 2ല്‍ ഇന്ന് മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ജയിക്കുന്ന ടീമിനു മാത്രമേ ഇന്നുമുതല്‍ ഖത്തറില്‍ സ്ഥാനമുള്ളൂ. അതുകൊണ്ടുതന്നെ ജയം മാത്രം ലക്ഷ്യംവച്ച്‌ ഇന്നു...