കൊച്ചി; യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലുളള നടന് വിജയ് ബാബു വിമാനടിക്കറ്റ് ഹാജരാക്കി. ഈ മാസം 30ന് എത്തുമെന്ന് വിജയ്ബാബു ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.
മടക്കയാത്രാ ടിക്കറ്റ് ഹാജരാക്കിയാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തിലാണ് വിജയ് ബാബു ടിക്കറ്റ് ഹൈക്കോടതിയില്‍ ഹാജരാക്കിയത്. വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങുന്ന വേളയിലാണ് വിജയ്ബാബുവിന്റെ ഭാഗത്തുനിന്നും പുതിയ നീക്കം
അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാന്‍ തയ്യാറാണെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ ദുബൈയിലേക്ക് കടന്നതാണ് വിജയ് ബാബു. തുടര്‍ന്ന് ജോര്‍ജിയയിലേക്കും പോയിരുന്നു. അവിടെ നിന്നുമാണ് തിങ്കളാഴ്ച ദുബൈയിലേക്ക് മടങ്ങിയെത്തിയത്. ദുബൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നിരുന്നു. ഇന്റര്‍പോളിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് പോയത്.