യുവ നടിയ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ബാലസംഗക്കേസിൽ നടൻ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. രാവിലെ 9 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകുന്ന വിജയ് ബാബുവിനെ മരടിലെ ഹോട്ടലിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊച്ചിയിലെ വിവിധ ഫ്‌ളാറ്റുകളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഇന്നലെ പനമ്പള്ളി നഗറിലെ ഡി ഹോംസിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെങ്കിൽ ചെയ്യാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂലൈ 3 വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ഉണ്ടാകണം എന്നാണ് കോടതി നിർദേശം. കേസിനെ കുറിച്ചുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളിൽ ഉണ്ടാകും. അറസ്റ്റ് രേഖപ്പെടുത്തിയാൽ 5 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവും എന്ന വ്യവസ്ഥയിൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതിന് പിന്നാലെ വിജയ് ബാബു ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ‘എന്തു സംഭവിച്ചാലും പ്രകോപിതനാകില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിർദേശപ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി നൂറു ശതമാനം സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ.”- വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പാര്‍ക്കിന്‍സണ്‍സ് ചികിത്സയില്‍ വന്‍ മുന്നേറ്റം: ഡിബിഎസ് ചികിത്സയ്ക്ക് ആധുനിക ന്യൂറോനേവ് എം.ഇ.ആര്‍ സാങ്കേതികവിദ്യ ദക്ഷിണേഷ്യയില്‍ ആദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി – മെഡ്‌ട്രോണിക്ക് കൂട്ടുകെട്ട്

ഇടത്ത് നിന്ന് വലത്തേക്ക്, ഡോ. അനുപ് ആർ വാര്യർ ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് ആസ്റ്റർ മെഡ്സിറ്റി , ഡോ. ആശ കിഷോർ, സീനിയർ കൺസൾട്ടന്റ്,ന്യൂറോളജി ആൻഡ് മൂവ്മെന്റ് ഡിസോർഡർ ,ഫർഹാൻ യാസിൻ,...

ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും

കൊച്ചി: മധ്യപ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച മലയാളി സൈനികന്‍ ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. എറണാകുളം മാമംഗലത്തെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് പച്ചാളം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. ജബല്‍പൂരിലുള്ള നിര്‍മലിന്റെ ഭാര്യ...

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട് ഉള്‍പ്പെടെ 21 ഇടങ്ങളില്‍ സിബിഐ റെയ്ഡ്. മദ്യനയത്തിലെ ക്രമക്കേട് വിഷയവുമായി ബന്ധപ്പെട്ടാണ് നടപടി. എന്ത് ചെയ്താലും കുഴപ്പമുണ്ടാക്കുന്നുവെന്ന ആരോപണവുമായി സിസോദിയ രംഗത്തുവന്നു. മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ...