വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ജഡ്ജിമാരുടെ പരിഗണന വിഷയത്തില്‍ ഇന്നു മുതല്‍ മാറ്റം വരുന്നതിനാല്‍ ജസ്റ്റിസ് പി.ഗോപിനാഥിന് പകരം ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസായിരിക്കും ഹരജി പരിഗണിക്കുക. വിജയ് ബാബു നാളെ കൊച്ചിയിലെത്തുമെന്നാണ് അഭിഭാഷകനെ അറിയിച്ചിട്ടുള്ളത്.

മാര്‍ച്ച്‌ 16നും 22നും വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്തെന്ന നടിയുടെ പാരിതിയിലാണ് പൊലീസ് കേസെടുത്തത്. അന്വേഷണം നടക്കുന്നതിനിടെ വിജയ് ബാബു ദുബൈയിലേക്ക് പോയി. കേസ് എടുത്ത വിവരം അറിയാതെയാണ് വിദേശത്തേക്ക് പോയതെന്നാണ് വിജയ് ബാബു പറയുന്നത്. എന്നാല്‍ നിയമനടപടിയില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു അതെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം.

പ്രതി നാട്ടിലെത്തിയശേഷം ഹരജി പരിഗണിക്കാമെന്നായിരുന്നു കോടതി നേരത്തെ വ്യക്തമാക്കിയത്. തിങ്കളാഴ്ച നാട്ടിലെത്താനായി എടുത്ത വിമാന ടിക്കറ്റിന്‍റെ പകര്‍പ്പ് ഇതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് അറസ്റ്റ് വിലക്കാന്‍ കോടതി തയ്യാറായില്ല. ഇതോടെ എത്തിയാല്‍ അറസ്റ്റിലാവുമെന്ന സ്ഥിതിയായതോടെ മടങ്ങിവരാനുള്ള തീരുമാനം വിജയ് ബാബു നീട്ടിയിരിക്കുകയാണിപ്പോള്‍. ജസ്റ്റിസ് ഗോപിനാഥ് നേരത്തെ പരിഗണിച്ച കേസാണെങ്കിലും ഇന്ന് മറ്റൊരു ബഞ്ച് മുന്‍പാകെയാണ് ഹരജി പരിഗണനക്കെത്തുക.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...