നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ്ബാബുവിനെതിരായ അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറി. പ്രതിയെ കണ്ടെത്താനുള്ള റെഡ് കോര്‍ണര്‍ നോട്ടിസ് ഇറക്കുന്നതിന്റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി
വിജയ് ബാബു യുഎഇയില്‍ എവിടെയുണ്ടെന്ന കാര്യത്തില്‍ കൊച്ചി പൊലീസിന് വ്യക്തതയില്ല. ഇത് കണ്ടെത്തി അറിയിക്കാനാണ് യുഎഇ പൊലീസിന് വാറന്റ് കൈമാറിയത്. അവരുടെ മറുപടി കിട്ടിയ ശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ വിജയ്ബാബുവിന് പങ്കാളിത്തമുള്ള ചിത്രങ്ങളുടെ ഒടിടി റിലീസ് തടസപ്പെടും. വിദേശ മുതല്‍മുടക്കുള്ള ഒടിടി പ്ലാറ്റ്ഫോമുകള് സ്ത്രീപീഡനക്കേസിലെ പ്രതികള്‍ക്കു പങ്കാളിത്തമുള്ള സിനിമകള്‍ വിലയ്ക്കു വാങ്ങി പ്രദര്‍ശിപ്പിക്കാറില്ല. വാറന്റിന്റെ പകര്‍പ്പ് ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഒടിടി കമ്ബനികളുടെ ഇന്ത്യന്‍ പ്രതിനിധികള്‍ക്കും വിദേശ ഉടമകള്‍ക്കും കൈമാറാനുള്ള നിയമോപദേശമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
നടിയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ടും ഇരയുടെ പേരു വെളിപ്പെടുത്തിയ കേസിലും ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നല്കിയ നോട്ടീസിനാണ് ഇ മെയിലില്‍ വിജയ് ബാബു മറുപടി നല്‍കിയത്. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് യാത്രയിലാണ് 19 ന് കൊച്ചിയിലെത്തുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാവാമെന്നാണ് വ്യക്തമാക്ക