കൊച്ചി: ബലാത്സംഗ കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെന്ന് കമ്മീഷണര്‍.
പരാതി സാധൂകരിക്കുന്ന തെളിവുകള്‍ കിട്ടിയെന്നും കമ്മീഷണര്‍ പറഞ്ഞു.
പനമ്ബള്ളിയിലെ ഹോട്ടലില്‍ നിന്നും ഫ്ലാറ്റുകളില്‍ നിന്നും തെളിവ് ശേഖരിച്ചു. കൂടുതല്‍ തെളിവുകള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം.
ഇരയെ ഭീഷണിപ്പെടുത്തിയതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു. സംഭവത്തില്‍ സിനിമ മേഖലയില്‍ നിന്നുള്ള സാക്ഷികള്‍ ഉണ്ട്. ചില സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും കമ്മിഷണര്‍ പറഞ്ഞു.