യൂറോപാ ലീഗ്: കിരീടം വിയ്യാ റയലിന്

മാഡ്രിഡ്: ആവേശകരമായ പോരാട്ടത്തിനൊടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ച്‌ വിയ്യാ റയലിന് യൂറോപാ ലീഗ് കിരീടം. നിശ്ചിത സമയത്ത് 1-1ന് സമനിലയിലേക്ക് നീങ്ങിയ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 11-10നാണ് സ്പാനിഷ് ക്ലബ്ബ് സ്വന്തമാക്കിയത്. ക്ലബ്ബിന്റെ 98 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ സുപ്രധാന കിരീട നേട്ടമാണ് സ്വന്തമാക്കിയത്.

പെനാല്‍റ്റി ഷൂട്ടൗട്ടിലെ അനിശ്ചിതത്വം നിറഞ്ഞതായിരുന്നു ഫൈനല്‍. കളിയുടെ ആവേശം വാനോളം ഉയര്‍ത്തിയ മത്സരമാണ് യൂറോപ്പാ ലീഗിന്റെ കലാശപോരാട്ടത്തില്‍ കണ്ടത്. കളിക്കളത്തിലെ ഗോളിയടക്കം 11 പേര്‍ ഗോളടിക്കാന്‍ ഇറങ്ങേണ്ടി വന്ന അപൂര്‍വ്വകാഴ്ചയ്ക്കും ഇന്നലെ മാഡ്രിഡ് വേദിയായി. യുണൈറ്റഡിന്റെ ഗോളി ജെറോനിമോ റുള്ളിയുടെ മികച്ച ഷോട്ട് വിയ്യാ റയല്‍ ഗോള്‍ കീപ്പര്‍ ഡീ ജിയാ സമര്‍ത്ഥമായി തടഞ്ഞതോടെയാണ് വിയ്യാ റയലിന് കിരീടം സ്വന്തമായത്.
വിയ്യാറയലിന്റെ പരിശീലകന്‍ യുനായ് എംറിയുടെ കരിയറിലെ നാലാം കിരീടമാണിത്. മുമ്ബ് സെവിയയുടെ പരിശീലകനെന്ന നിലയില്‍ 2014,15,16 സീസണില്‍ യുനായ് ടീമിന് കിരീടം നേടിക്കൊടുത്തു. 2019ല്‍ ആഴ്‌സണലിന്റെ കോച്ചായിരുന്ന എംറിക്ക് പക്ഷെ ചെല്‍സി യ്‌ക്കെതിരെ ടീമിനെ ജയിപ്പിക്കാനായില്ല. 2020 ലാണ് എംറിയെ വിയ്യാറയല്‍ സ്വന്തമാക്കിയത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...