വിഷു ബംപര്‍ 10 കോടി കെട്ടിടനിര്‍മാണ തൊഴിലാളിക്ക്

കോഴിക്കോട്: ഒരു നാട് മുഴുവന്‍ തിരഞ്ഞ വിഷു ബംപര്‍ ലോട്ടറി നറുക്കെടുപ്പിലെ ഭാഗ്യശാലിയെ കണ്ടെത്തി. വടകര തിരുവള്ളൂര്‍ സ്വദേശി തറവപ്പൊയില്‍ ഷിജുവിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ അടിച്ചത്. കെട്ടിടനിര്‍മാണ തൊഴിലാളിയാണ് ഷിജു.

സമ്മാനാര്‍ഹമായ എല്‍ബി 430240 നമ്ബര്‍ ടിക്കറ്റ് ഷിജു കനറാ ബാങ്ക് വടകര ശാഖയില്‍ ഏല്‍പ്പിച്ചതായാണു വിവരം. ഇക്കാര്യം ഷിജുവിനു ടിക്കറ്റ് വിറ്റ വടകര മണിയൂര്‍ സ്വദേശി രാജന്‍ സ്ഥിരീകരിച്ചു. വടകര ബികെ ഏജന്‍സീസില്‍നിന്നു വാങ്ങിയാണു രാജന്‍ ടിക്കറ്റ് വിറ്റത്.

ജൂലൈ 22നായിരുന്നു വിഷു ബംപര്‍ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് നടന്നത്. മേയ് 23നു നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് കോവിഡ് രണ്ടാം തരംഗം കാരണം നീട്ടിവയ്ക്കുകയായിരുന്നു. പച്ചക്കറി കച്ചവടക്കാരനും തിരുവള്ളൂര്‍ സ്വദേശിയുമായ ഷിബിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ഷിബിന്‍ നിഷേധിച്ചിരുന്നു.

ലോട്ടറി അടിച്ചെന്ന വാര്‍ത്ത പരന്നതില്‍പിന്നെ നിരന്തരം ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും നാട്ടില്‍ ഇറങ്ങാനാവാത്ത അവസ്ഥയിലാണെന്നും ഷിബിന്‍ പറഞ്ഞിരുന്നു. ബാങ്കുകളില്‍ നിന്നടക്കം നിരവധി കോളുകളാണ് തനിക്ക് വരുന്നതെന്നും തനിക്ക് ലോട്ടറിയടിച്ചിട്ടില്ലെന്നും ഷിബിന്‍ പറഞ്ഞു.

രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ എറണാകുളത്ത് വിറ്റ ടിക്കറ്റിനാണു ലഭിച്ചത്. ഇബി 324372 എന്ന നമ്ബറിലുള്ള ടിക്കറ്റിനാണ് സമ്മാനം. 12 പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതമാണു മൂന്നാം സമ്മാനം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...