ന്യൂഡല്‍ഹി: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് ജാമ്യം. സുപ്രീംകോടതിയാണ് കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ചത്.
ജസ്റ്റിസ് എസ്.കെ.കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ച ഹൈകോടതി വിധിക്കെതിരെ കിരണ്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ ജൂണ്‍ 21നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍നായരുടെയും സരിതയുടെയും മകളും പോരുവഴി അമ്ബലത്തുംഭാഗം ചന്ദ്രവിലാസത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് എ.എം.വി.ഐ.എസ് കിരണിെന്റ ഭാര്യയുമായ വിസ്മയ (24) അമ്ബലത്തുംഭാഗത്തെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍കാണപ്പെട്ടത്. വീടിെന്റ മുകളിലത്തെ നിലയിലെ ശുചിമുറിയില്‍ തൂങ്ങിനിന്ന വിസ്മയയെ ഭര്‍തൃവീട്ടുകാര്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുെന്നങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ദുരൂഹത ഉയരുകയും തൊട്ടുപിറകെ പീഡനത്തിെന്റ നിരവധി തെളിവുകള്‍ പുറത്തുവരികയും ചെയ്തു. ഇതോടെ ഭര്‍ത്താവ് കിരണ്‍ ഒളിവില്‍ പോെയങ്കിലും രാത്രിയോടെ പൊലീസില്‍ കീഴടങ്ങി.
തുടര്‍ന്ന് നടത്തിയ അേന്വഷണത്തില്‍ സ്ത്രീധനത്തിെന്റ പേരില്‍ കിരണ്‍ വിസ്മയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി തെളിഞ്ഞു. സംഭവദിവസവും ഇത് ആവര്‍ത്തിച്ചിരുന്നു. ഇതാണ് വിസ്മയയുടെ മരണത്തിന് ഇടയാക്കിയത്. എന്നാല്‍, ബന്ധുക്കള്‍ ആരോപിച്ചതുപോലെ കൊലപാതകമാെണന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. നിലവില്‍ ഗാര്‍ഹിക – സ്ത്രീധന പീഡന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തെതുടര്‍ന്ന് ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്്ത കിരണിനെ പിന്നീട് സര്‍വിസില്‍നിന്ന് പിരിച്ചുവിട്ടു. ഡി.ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ പ്രത്യേക അേന്വഷണസംഘം രൂപവത്കരിച്ചാണ് കേസിെന്റ അന്വേഷണം നടത്തിയത്.