വിസ്മയയുടെ ദുരൂഹ മരണം: ഭർത്താവ് കിരണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

വിസ്മയയുടെ ദുരൂഹ മരണ കേസിൽ ഭർത്താവ് കിരണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഗാർഹിക പീഡന കുറ്റങ്ങൾ ചുമത്തി. ശൂരനാട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിസ്മയയെ നിരവധി തവണ മർദിച്ചിട്ടുണ്ടെന്ന് കിരൺ മൊഴി നൽകി. കിരണിന്‍റെ ബന്ധുക്കളെയും ചോദ്യംചെയ്യുമെന്ന് എഎസ്പി ബിജിമോൻ പറഞ്ഞു. മകൾ ആത്മഹത്യ ചെയ്തതല്ലെന്ന് വിസ്മയയുടെ മാതാപിതാക്കള്‍ നേരത്തെ മീഡിയവണിനോട് പറഞ്ഞു. ഭർത്താവ് കിരൺ നിരന്തരം മർദിച്ചിരുന്നതായി വിസ്മയ അറിയിച്ചിരുന്നു. മൈലേജ് കൂടുതലുള്ള കാർ വേണമെന്ന് കിരൺ ആവശ്യപ്പെട്ടിരുന്നുവെന്ന് വിസ്മയയുടെ അമ്മ സജിതയും അച്ഛൻ ത്രിവിക്രമൻ നായരും പറഞ്ഞു. വിസ്മയ ആത്മഹത്യ ചെയ്ത രാത്രി വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് കിരണിന്റെ രക്ഷിതാക്കള്‍  പറഞ്ഞു.

 

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....