പാലക്കാട്: വി.കെ. ശ്രീകണ്ഠന് എം.പി പാലക്കാട് ഡി.സി.സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ക്ക് കൈമാറി.
രാജി സാങ്കേതികത്വം മാത്രമാണെന്നും നേതൃനിരയില്‍ തുടരുമെന്നും വി.കെ. ശ്രീകണ്ഠന് മാധ്യമങ്ങളോട് പറഞ്ഞു. എം.പി എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സമയം വേണം. അതിനാലാണ് ഡി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയുന്നതെന്നും വി.കെ. ശ്രീകണ്ഠന് വ്യക്തമാക്കി.