കോഴിക്കോട് : ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്ലോഗറും ആല്‍ബം താരവുമായിരുന്ന റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും.
അനുമതിക്കായി അന്വേഷണ ഉദ്യോഗസ്ഥന് താമരശ്ശേരി ഡിവൈഎസ്പി ടി.കെ.അഷ്റഫ് ആര്‍ഡിഒക്ക് അപേക്ഷ നല്കി.
മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുമാണ് മൃതദേഹം ആദ്യം കാണുന്നത്.
ദുബായില്‍ പോസ്റ്റ്മോര്‍ട്ടം നടത്താതിരുന്നത് ദുരൂഹമാണെന്നും ഇവിടെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു