പ്രവാസികൾക്കും വോട്ടവകാശം നൽകണം; ആവശ്യവുമായി പ്രവാസി സംഘടന

വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഗ​ള്‍​ഫ് പ്ര​വാ​സി​ക​ള്‍​ക്കും വോ​ട്ട​വ​കാ​ശം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ കേ​ന്ദ്ര നി​യ​മ​മ​ന്ത്രി​ക്കും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്കും ​​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നും നി​വേ​ദ​നം ന​ല്‍​കി.

തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷൻ്റെ അ​നു​മ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​സ്​​റ്റ​ല്‍ ബാ​ല​റ്റ് വ​ഴി പ്ര​വാ​സി​ക​ള്‍​ക്ക് വോ​ട്ട​വ​കാ​ശം ന​ല്‍​കാ​നു​ള്ള ആ​ദ്യ​ശ്ര​മം എ​ന്ന നി​ല​യി​ല്‍ അ​മേ​രി​ക്ക​യി​ലും ചി​ല യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര്‍​ക്ക് വോ​ട്ട​വ​കാ​ശം ന​ല്‍​കാ​മെ​ന്നാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നി​ല​പാ​ടെ​ടു​ത്തി​രി​ക്കു​ന്ന​ത്.

വോ​ട്ട​വ​കാ​ശം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും എ​ന്നാ​ല്‍ ഗ​ള്‍​ഫ് മേ​ഖ​ല​യി​ലു​ള്ള പ്ര​വാ​സി​ക​ളെ​യും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍​റ്​ അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം, കു​വൈ​ത്ത്​ ക​ണ്‍​ട്രി ഹെ​ഡ് ബാ​ബു ഫ്രാ​ന്‍​സി​സ് എ​ന്നി​വ​ര്‍ ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി​ക​ള്‍​ക്ക് വോ​ട്ട​വ​കാ​ശം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ ഉ​ള്‍​പ്പെ​ടെ സം​ഘ​ട​ന​ക​ളു​ടെ ഹര്‍​​ജി സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....