ആഗോള തലത്തിലെ പ്രമുഖ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (വി പി എന്‍) കമ്ബനികളെല്ലാം തന്നെ ഇന്ത്യ വിടുന്നു.
കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റെ പുതിയ നിബന്ധനകള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് കമ്ബനികള്‍ സേവനം അവസാനിപ്പിക്കുന്നത്. വി പി എന്‍ സേവനദാതാക്കളില്‍ പ്രമുഖരായ എക്സ്പ്രസ് വി പി എന്‍. സര്‍ഫ് ഷാര്‍ക് വി പി എന്‍ എന്നിവര്‍ ഇതിനോടകം തന്നെ സേവനം അവസാനിപ്പിച്ചു കഴിഞ്ഞു.
വി പി എന്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ സര്‍ഫ് ചെയ്യുമ്ബോള്‍ നെറ്റ്വര്ക്കിലെ ട്രാക്കറുകള്‍ക്ക് ഉപയോക്താവിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയില്ല. ഇത്തരത്തില്‍ ആ വ്യക്തി എവിടെ നിന്നാണ് വെബ്സൈറ്റ് സന്ദര്‍ശിക്കുന്നത് ഇയാളുടെ ഐപി അഡ്രസ് ഏതാണ്, തുടങ്ങിയ വിവരങ്ങള്‍ ആ സൈറ്റിന് ട്രാക്ക് ചെയ്യാന്‍ കഴിയില്ല.
പല വന്‍കിട കമ്ബനികളും കൊവിഡ് കാലത്ത് വര്‍ക്ക് ഫ്രം ഹോം സമയത്ത് തങ്ങളുടെ ജീവനക്കാര്‍ക്ക് വി പി എന്‍ നല്‍കിയിരുന്നു. സൈബര്‍ ആക്രമണം തടയാനും, നെറ്റ്വര്‍ക്കിന്റെ സുരക്ഷയ്ക്കുമാണ് ഇത്തരത്തില്‍ വി പി എന്‍ നല്‍കിയിരുന്നത്.
എന്നാല്‍ വി പി എന്‍ പലരും ദുരുപയോഗം ചെയ്യുന്നതായി സര്‍ക്കാര്‍ പറയുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഇത് ഉപയോഗിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ആശങ്കപ്പെടുന്നു. ഇതിനാലാണ് വി പി എന്നുകള്ക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്.
പുതിയ നിയമപ്രകാരം രാജ്യത്തെ വി പി എന്‍ സേവന ദാതാക്കള്‍ ഉപഭോക്താവിന്റെ പേര്, ഐപി വിലാസം, വ്യക്തിപരമായ തിരിച്ചറിയല്‍ വിവരങ്ങള്‍ തുടങ്ങിയവ അഞ്ച് വര്‍ഷം വരെ സൂക്ഷിക്കണം. ഈ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറണമെന്നും ഇലക്ട്രോണിക്സ് ആന്‍ഡ് ഐ ടി മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
നിയമം ജുലായ് 27 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ നിയമം അനുസരിക്കാന്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് പല കമ്ബനികളും അറിയിച്ചു. എന്നാല്‍ നിയമം പാലിക്കാന്‍ തയ്യാറാകാത്തവര്‍ രാജ്യം വിടുന്നത് തന്നെയാണ് നല്ലതെന്ന് മന്ത്രാലയം നേരത്തേ തന്നെ പറഞ്ഞിരുന്നു. ഇതോടെയാണ് കമ്ബനികള്‍ ബിസിനസ് അവാസിനിപ്പിച്ച് രാജ്യം വിടാന്‍ തീരുമാനിച്ചത്.