കൊച്ചിൻ റിഫൈനറിയുടെ ഫണ്ട് ഉപയോഗിച്ച് കുന്നത്തുനാട് എംഎൽഎ വിപി സജീന്ദ്രന്റെ നേതൃത്വത്തിൽ കിറ്റ് വിതരണം വിവാദമാവുകയും റിഫൈനറി ഉപഭോക്തൃ ലിസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു. പതിനായിരം പേർക്ക് കിറ്റ് നൽകുമെന്നായിരുന്നു എംഎൽഎയുടെ പ്രഖ്യാപനം. കിറ്റ് വിതരണം സ്വകാര്യ പരിപാടി ആക്കി മാറ്റിയെന്നും , കിറ്റ് വിതരണം പരസ്യമാക്കാതെ അടുപ്പക്കാർക്കും അനഹർക്കും നല്‍കിയെന്നാരോപിച്ച് ഇടതുപക്ഷ സംഘടനകൾ രംഗത്ത് വന്നിരുന്നു. കിറ്റ് വിതരണത്തിനായി വലിയതോതിൽ പണപ്പിരിവ് നടത്തിയതായും ആരോപണം ഉയർന്നിരുന്നു.കിറ്റ് വിതരണം വിവാദമായതിനെ തുടർന്നാണ് റിഫൈനറി അധികൃതർ താലൂക്ക് റേഷനിങ് ഉദ്യോഗസ്ഥരോട് ലിസ്റ്റ് കൈപ്പറ്റിയ ആളുകളുടെ ലിസ്റ്റ് ആവശ്യപ്പെട്ടത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്തുകളിൽ നടക്കുന്ന പരിപാടികളിൽ എംഎൽഎയെ കാണാനില്ലെന്നും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് മണ്ഡലത്തിലുള്ള പഞ്ചായത്ത് പ്രസിഡന്റുമാരെ ഫോണിൽപ്പോലും ബന്ധപ്പെടുന്നില്ലെന്നും പരാതിയുണ്ട്. കമ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങളെ സഹായിക്കാനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ചികിത്സാസംവിധാനങ്ങൾ മെച്ചപ്പെടുത്താനും എംഎൽഎ ഒരു ഇടപെടലും നടത്തിയില്ലെന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.
Attachments area