കഴിഞ്ഞ രണ്ട് തവണകളിൽ കുന്നത്തുനാട്ടിൽ എംഎൽഎയായ വി.പി സജീന്ദ്രന്റെ പല പ്രവർത്തികളിലുമുള്ള കോൺഗ്രസ്സ് നേതൃത്വത്തിന്റെ അതൃപ്തി മറ നീക്കി പുറത്ത് വന്നു. വർഷങ്ങളായി കുന്നത്തുനാട്ടിലെ പ്രതിനിധീകരിച്ച എംഎൽഎ യും മുൻ മന്ത്രിയുമായിരുന്ന മുതിർന്ന കോൺഗ്രസ്സ് നേതാവ് ടി.എച്ച് മുസ്തഫയെ അവഗണിക്കുന്നതിലെ അമർഷം കുറച്ച് നാളുകളായി കുന്നത്തുനാട്ടിൽ നീറി പുകയുകയായിരിരുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മാറമ്പിള്ളിയിൽ രണ്ട് യുവാക്കളുടെ മരണത്തെത്തുടർന്ന് ഉണ്ടായ പ്രതിഷേധവും സജീന്ദ്രനെതിരെ ടി.എച്ച്.മുസ്തഫയുടെ മകന്റെ ഫോൺ സംഭാഷണവും പുറത്ത് വന്നതും. സിഗ്നൽ സംവിധാനം ശരിയാക്കുവാൻ നിരന്തരം എംഎൽഎ യോട് പറഞ്ഞെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് എംഎൽയുടെ ഭാര്യയും മാധ്യമപ്രവർത്തകയുമായ ലെബി സജീന്ദ്രൻ ടി.എച്ച് മുസ്തഫയടക്കമുള്ള കോൺഗ്രസ്സ് നേതാക്കളെ തള്ളിപ്പറഞ്ഞതിനെ തുടർന്നുണ്ടായ വിവാദങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ്സിലെ ഒരു വിഭാഗം നേതാക്കൾ മാത്രമാണ്
എപ്പോഴും സജീന്ദ്രനെ പിന്തുണക്കുന്നതും , അവരാണ് എംഎൽയുടെ മണ്ഡലത്തിലെ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നതും. ടി.എച്ച് മുസ്തഫയുടെ ജന്മസ്ഥലമായ വാഴക്കുളം പഞ്ചായത്തിലെ യോഗങ്ങളൊന്നും എം.എൽ.എ അറിയിക്കാറില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. അതുപോലെ എംഎൽഎ യുടെ അടുപ്പക്കാരനായ യൂത്ത് കോൺഗ്രസ്സ് നേതാവ് തന്നെയാണ് ബ്ലോക്ക് പ്രസിഡന്റായി വന്നിരിക്കുന്നത് .
വർഷങ്ങളായി പൊതു പ്രവർത്തന രംഗത്ത് സജീവമായ പല നേതാക്കളെയും എംഎൽഎ അവഗണിക്കുന്നതിലെ അമർഷം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്തുമെന്ന് തീർച്ചയാണ്.
വി പി സജീന്ദ്രൻ എംഎൽഎ ക്കെതിരെ തുറന്നടിച്ച് ടിഎച്ച് മുസ്തഫയുടെ മകൻ
വി.പിസജീന്ദ്രനെതിരെ ടി.എച്ച്.മുസ്തഫയുടെ മകന്റെ ഫോൺ സംഭാഷണം
Gepostet von Change am Sonntag, 21. Juni 2020