വാളയാറിൽ കുടുങ്ങിയവർക്ക് പാസ് ലഭ്യമാക്കുന്ന നടപടി വേഗത്തിലാക്കി കേരളത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകണമെന്ന് ഹൈക്കോടതി

വാളയാറിൽ കുടുങ്ങിയവർക്ക് പാസ് ലഭ്യമാക്കുന്ന നടപടി വേഗത്തിലാക്കി കേരളത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകണമെന്ന് ഹൈക്കോടതി

വാളയാറിൽ കുടുങ്ങിയവർക്ക്പാസ് ലഭ്യമാക്കുന്ന നടപടി വേഗത്തിലാക്കി പാസ് ലഭ്യമാകുന്ന മുറയ്ക്ക് വാളയാർ അതിർത്തിയിൽ കുടുങ്ങിയ മലയാളികളെ സംസ്ഥാനത്തേക്ക് കടത്തിവിടണമെന്ന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഗർഭിണികളായ സ്ത്രീകൾക്കും,പത്ത് വയസ്സിനു താഴെയുള്ള കുട്ടികൾക്കും മുൻഗണന നൽകണം. മറ്റ് അതിർത്തികളിൽ നിന്നുവരുന്ന മലയാളികളുടെ അപേക്ഷ അനുസരിച്ച് സർക്കാർ പാസ് നൽകുന്നത് പരിഗണികണം. കേന്ദ്രസർക്കാരിനെയും യും സംസ്ഥാന സർക്കാരിനെയും മാനദണ്ഡങ്ങൾ പാലിച്ച് പാസുമായി വരുന്നവരെ മാത്രമേ ഈ ആരോഗ്യ അടിയന്തരാവസ്ഥയുടെ സാഹചര്യത്തിൽ കടത്തിവിടാൻ കഴിയു എന്ന് കോടതി വ്യക്തമാക്കി. ഈ മാനദണ്ഡങ്ങൾ ജനങ്ങളുടെ പൊതുനന്മയ്ക്കായി ആണ് എന്നും കോടതി വ്യക്തമാക്കി, ഇതിൽ വ്യക്തിതാൽപര്യങ്ങൾ ഇല്ല. പതിമൂന്ന് കോളേജ് വിദ്യാർത്ഥികൾ പാസ് ലഭിക്കാതെ കർണാടകയിൽ കുടുങ്ങിക്കിടക്കുന്നു എന്ന് അവരുടെ അഭിഭാഷൻ പറഞ്ഞപ്പോൾ അവരോട് കോടതി നിയമാനുസൃതമായി സർക്കാരിനെ സമീപിക്കാൻ ആവശ്യപ്പെട്ടു. പാസ് എടുക്കാതെ വരുന്നവർക്ക് മുൻഗണന നൽകാനാവില്ല. ലോക ഡോൺ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് ഒരു ഉത്തരവും പുറപ്പെടുവിക്കാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. അപൂർവങ്ങളിൽ അപൂർവമായ ആണ് കേരള ഹൈക്കോടതി പ്രത്യേക സിറ്റിംഗ് വഴി ഒരു ഞായറാഴ്ച സ്വമേധയാ കേസെടുത്തു കൊണ്ടു വാദം കേട്ടത് ഈ വിഷയത്തിൽ. ബഹു: ജസ്റ്റിസ് ഷാജി പി ചാലി ,ബഹു:ജസ്റ്റിസ് എം ആർ അനിത എന്നിവരുടെ ഡിവിഷൻ ബെഞ്ച് ആണ് ഈ വിഷയം പരിഗണിച്ചത്.

അഡ്വ എസ് കെ ആദിത്യൻ

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...