വഖഫ് നിയമനം പിഎസ്സിക്ക് വഴിയാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ മുസ്ലിം സംഘടനകള്‍ സമരത്തിലേക്ക്. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും തയാറാകുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.
തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പി•ാറിയില്ലെങ്കില് നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം പ്രക്ഷോഭവും സംഘടിപ്പിക്കാന്‍ നേരത്തെ മുസ്ലിം സംഘടകള്‍ കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. തുടര്‍ സമരം ആസൂത്രണം ചെയ്യാന്‍ 30 ന് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ മുസ്ലിം സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗം ചേരും.
വഖഫ് ആക്ടിന് എതിരാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും, മതവിശ്വാസികള്‍ അല്ലാത്തവരെ മതത്തിന്റെ പേരിലുള്ള സ്ഥാപനത്തില്‍ ഉദ്യോഗസ്ഥരായി എത്തുന്നത് വഖഫ് ബോര്‍ഡിനെ ഇല്ലാതാക്കുമെന്നാണ് സംഘടനയുടെ നിലപാട്. മതബോധമുള്ളവരാണ് ഇത് കൈകാര്യം ചെയ്യേണ്ടതെന്നും നേതാക്കള്‍ പറയുന്നു.