യൂണിഫോമിലല്ലാതെ പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്ന ഡിസിപിയെ ആളാരാണെന്ന് അറിയാതെ തടഞ്ഞ വനിതാ പൊലീസുകാരിക്കെതിരെ നടപടിയെടുത്ത് ഐശ്വര്യ ഡോങ്റയ്ക്ക് ആഭ്യന്തരവകുപ്പിന്റെ താക്കീത്. വനിത പോലീസുകാരിയെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയ സംഭവം വാര്‍ത്തയാകുകയും ഇവര്‍ പ്രതികരിക്കുകയും ചെയ്തത് സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് സര്‍ക്കാരിന് പതിവുപോലെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് താക്കീത്.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസര്‍ കൂടിയായ ഇവരുടെ പെരുമാറ്റം അതിരു കടന്നതായിപ്പോയി എന്നാണ് മേലുദ്യോഗസ്ഥരുടെയും വിലയിരുത്തല്‍. നല്ല ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളില്‍ ചെന്ന് ഇത്തരത്തില്‍ പെരുമാറരുതെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസമാണ് എറണാകുളം വനിതാ സ്റ്റേഷനിലെ പാറാവു ജോലി ചെയ്ത ഉദ്യോഗസ്ഥയെയാണ് ഡിസിപി ഐശ്വര്യ ഡോങ്റെ ട്രാഫിക്കിലേക്ക് സ്ഥലംമാറ്റിയത്