കൊച്ചി: മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ പീഡന പരാതിയുമായി യുവതികള്‍. കല്യാണത്തിനായി മേക്കപ്പിടാന്‍ വന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചെന്ന പരാതിയുമായാണ് മൂന്ന് യുവതികള്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്.
കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരായ ‘മീ ടൂ’ പോസ്റ്റിട്ടതിന് ശേഷമാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.