വാട്ട്‌സ് ആപ്പിൽ പണമയച്ചാൽ ക്യാഷ് ബാക്ക്; പുതിയ ഫീച്ചറുമായി കമ്പനി

വാട്ട്‌സ് ആപ്പിൽ പേയ്‌മെന്റ് ഫീച്ചർ അവതരിപ്പിച്ചതിന് പിന്നാലെ മാർക്കറ്റ് കീഴടക്കാൻ പുതിയ തന്ത്രങ്ങളുമായി കമ്പനി. പേയ്‌മെന്റ് ഓപ്‌ഷൻ അവതരിപ്പിച്ചിട്ടും മറ്റ് പേയ്‌മെന്റ് ആപ്പുകൾക്ക് ലഭിച്ച സ്വീകാര്യത വാട്ട്‌സ് ആപ്പിന് ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ ഫീച്ചറുമായി കച്ചവടം പിടിക്കാൻ കമ്പനി എത്തിയിരിക്കുന്നത്. പ്രതിസന്ധി മറികടക്കാൻ ക്യാഷ് ബാക്ക് ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്‌സ് ആപ്പ്. ഗൂഗിൾ പേ, പേയ്ടിഎം, ഫോൺ പേ എന്നിവർ അരങ്ങ് വാഴുന്ന പേയ്‌മെന്റ് രംഗത്തേക്ക് അവരുടെ വഴിയേ തന്നെ നടക്കുകയാണ് വാട്ട്‌സ് ആപ്പും.

വാട്ട്‌സ് ആപ്പിലൂടെ പണം അയക്കുന്ന ഉപഭോക്താവിന് ഓരോ ട്രാൻസാക്ഷനും 11 രൂപ വീതമാണ് ലഭിക്കുക. ഇതിന് മിനിമം ട്രാൻസാക്ഷൻ പരിധിയില്ല എന്നതും പ്രത്യേകതയാണ്. കുറഞ്ഞത് 30 ദിവസമായി വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്ന വ്യക്തികൾ ക്യാഷ് ബാക്കിന് അർഹരാണ്. പക്ഷേ എല്ലാ ഉപഭോക്താക്കൾക്കും ട്രാൻസാക്ഷനിലൂടെ ക്യാഷ് ബാക്ക് ലഭിക്കുന്നില്ല.

പണമിടപാട് നടത്തുമ്പോൾ പ്രമോഷൻ ബാനർ കാണാൻ സാധിക്കുന്നവർക്ക് മാത്രമേ ക്യാഷ് ബാക്ക് ലഭിക്കുകയുള്ളു. വാട്ട്‌സ് ആപ്പ് ബിസിനസ് പ്രൊഫൈൽ ഉള്ളവർക്ക് ക്യാഷ് ബാക്ക് ലഭിക്കില്ല.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...