വാട്ട്സ് ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി; പിന്നിലെ കാരണമായി കമ്പനി പറയുന്നത്…

ഇന്നലെ ഒറ്റ രാത്രിയില്‍ ലോകത്താകമാനം വാട്ട്സ് ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കിയതോടെ പിന്നിലെ കാരണം തിരക്കി നിരവധി പേരാണ് ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ രംഗത്തുവന്നത്. നിരവധി പേര്‍ക്കാണ് മൂന്ന് ആപ്പുകളുടെയും പണിമുടക്ക് കാരണം സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കാതിരുന്നത്. നിരവധി പേര്‍ വാട്ട്സ്ആപ്പിന്‍റെ വെബ് ഫോര്‍മാറ്റ് ഉപയോഗിക്കാന്‍ സാധിക്കാത്ത കാര്യവും പരാതിയായി ഉന്നയിച്ചു. ഇന്നലെ രാത്രി 10.40ന് ഇന്ത്യയില്‍ വാട്ട്സ്ആപ്പിനാണ് ആദ്യം പ്രശ്നം നേരിട്ടതെന്ന് ഡൗൺഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു മണിക്കൂറോളം വാട്ട്സ്ആപ്പില്‍ ഈ പ്രശ്നം നേരിട്ടു.

അതെ സമയം മൂന്ന് ആപ്പുകളും പണിമുടക്കിയതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇത് വരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നാല്‍പ്പത്തഞ്ച് മിനുറ്റ് മാത്രമാണ് പ്രശ്നം നേരിട്ടതെന്നും സാങ്കേതിക പ്രശ്നങ്ങളാണ് പണിമുടക്കിന് പിന്നിലെന്നും ഫേസ്ബുക്ക് വക്താവ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. പ്രശ്നം പരിഹരിച്ചതായും ഉപയോക്താക്കള്‍ക്ക് നേരിട്ട പ്രശ്നങ്ങളില്‍ ക്ഷമ ചോദിക്കുന്നതായും ഫേസ്ബുക്ക് അറിയിച്ചു.

വാട്ട്സ്ആപ്പിനും ഫേസ്ബുക്കിനും പുറമേ ഇന്‍സ്റ്റാഗ്രാമിനും പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. 28,500 പേരാണ് ഇന്‍സ്റ്റാഗ്രാമിലെ പ്രശ്നങ്ങള്‍ പരാതിയായി അറിയിച്ചത്.

ഇതാദ്യമായല്ല ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ പ്രവര്‍ത്തനത്തിന് പ്രശ്നങ്ങള്‍ നേരിടുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സമാനമായ രീതിയില്‍ മൂന്ന് ആപ്പുകളും പണിമുടക്കിയിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...