കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഭരണഘടനാവിരുദ്ധം: വാട്സ് ആപ്പ് കോടതിയില്‍

ഐടി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരെ വാട്സ് ആപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍. പുതിയ വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമാണെന്നാണ് വാദം. സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം ലംഘിക്കുന്നതാണ് പുതിയ ഐടി ചട്ടങ്ങളെന്ന് വാട്സ് ആപ്പ് ഹരജിയില്‍ പറയുന്നു.

വാട്സ് ആപ്പിനെ സംബന്ധിച്ച്‌ എന്‍ഡ് ടു എന്‍ഡ് എന്‍സ്ക്രിപ്ഷനോട് കൂടിയാണ് സന്ദേശങ്ങള്‍ അയക്കുന്നത്. അയക്കുന്ന ആള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രമേ സന്ദേശങ്ങള്‍ വായിക്കാനാവൂ. ഇത് കമ്ബനിയുടെ സ്വകാര്യതാ നയമാണ്. ഐടി മന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉപയോക്താക്കളുമായി തങ്ങളുണ്ടാക്കിയ വ്യവസ്ഥകളുടെ ലംഘനമാകും എന്നാണ് വാട്സ് ആപ്പ് ചൂണ്ടിക്കാട്ടിയത്.
ആശങ്കാജനകമായ നിരവധി കാര്യങ്ങളടങ്ങിയ മാര്‍ഗനിര്‍ദേശം ധൃതിപിടിച്ച്‌ നടപ്പിലാക്കുന്നതിനെതിരെ ഫേസ് ബുക്ക് അടക്കമുള്ള കമ്ബനികള്‍ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നാണ് ഫേസ് ബുക്ക് മീഡിയവണിനോട് പ്രതികരിച്ചത്.

കോടതി ഉത്തരവ് മുഖേനയോ സര്‍ക്കാര്‍ അധികൃതരുടെ ആവശ്യമനുസരിച്ചോ ട്വീറ്റുകളുടെയും മറ്റ് സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെയും ഉറവിടം വെളിപ്പെടുത്താന്‍ സാമൂഹ്യ മാധ്യമങ്ങളെ നിയമപരമായി ബാധ്യതപ്പെടുത്തുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. ഇക്കാര്യങ്ങളടക്കം പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളടങ്ങുന്ന സമിതിയുടെ മേല്‍നോട്ടത്തില്‍ ത്രിതല പ്രശ്ന പരിഹാര സമിതി രൂപീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത് കൂടുതല്‍ ദുരുപയോഗ സാധ്യതയുണ്ടാക്കുന്നതാണെന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശം. ഉപയോക്താക്കളുടെ സ്വകാര്യതയും അഭിപ്രായ സ്വാതന്ത്ര്യവും വിലക്കരുതെന്നാണ് ഉയരുന്ന ആവശ്യം.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ക്രിമിനല്‍ നടപടിയടക്കം നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസവും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫെബ്രുവരി 25ന് വിജ്ഞാപനം ചെയ്ത മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള അവസാന സമയം ഇന്നലെയാണ് അവസാനിച്ചത്. 2018 ഡിസംബറില്‍ കരട് വിജ്ഞാപനവും ഈ വര്‍ഷം ഫെബ്രുവരി 25ന് അന്തിമ വിജ്ഞാപനവും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് ഇന്നത്തോടെ പ്രാബല്യത്തിലാകുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...