വാട്സാപ്പില്‍ ആര്‍ക്കൈവ് ചെയ്യുന്ന ചാറ്റുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം. ഇനി പുതിയ സന്ദേശങ്ങള്‍ വന്നാലും ആര്‍ക്കൈവ് ചെയ്ത ചാറ്റുകളില്‍ അവയുടെ നോട്ടിഫിക്കേഷന്‍ കാണിക്കില്ലെന്ന് വാട്സാപ്പ് അറിയിച്ചു. വീണ്ടും അവ കാണിച്ചുതുടങ്ങാന്‍ ആര്‍ക്കൈവ് ചെയ്തത് ഒഴിവാക്കണം.
പുതിയ സേവനം ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഒരുപോലെ ലഭ്യമാണെന്ന് വാട്സ്ആപ്പ് പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഉപയോക്താക്കള്‍ക്ക് സ്വന്തം ഇന്‍ബോക്സില്‍ കൂടുതല്‍ നിയന്ത്രണം നല്‍കാനായാണ് ഇത് നടപ്പാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആര്‍കൈവ്ഡ് ചാറ്റ് ഫീച്ചര്‍ നിലവിലുണ്ടെങ്കിലും, ആര്‍ക്കൈവുചെയ്ത ത്രെഡില്‍ ഒരു പുതിയ മെസേജ് ലഭിക്കുമ്ബോഴെല്ലാം അവ ചാറ്റുകളില്‍ മുന്നില്‍ തന്നെ കയറി വരുമായിരുന്നു. ഇത് ആര്‍കൈവ്ഡ് ചാറ്റ് ഓപ്ഷന് ഉപയോഗിക്കുമ്ബോഴുള്ള പോരായ്മയായി ചൂണ്ടികാണിക്കപ്പെടുകയും ചെയ്തിരുന്നു.