ഇന്ത്യയിലെ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും
വാട്ട്സ്ആപ്പിലൂടെ പണമയയ്ക്കുമ്ബോള്‍ പേയ്മെന്്റ്സ്ബാക്ക്ഗ്രൗണ്ട്സ് ചേര്‍ക്കാന്‍ സാധിക്കും. ഇന്ത്യയ്ക്ക് വേണ്ടി രൂപകല്പന ചെയ്ത, പ്രസക്തവും ആവേശകരവും
അവിസ്മരണീയവുമായ ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക്
പണമയയ്ക്കുന്നതിനോടൊപ്പം ഫീലിംഗും പങ്കുവെയ്ക്കാനാകും.
227-ലധികം ബാങ്കുകളുമായി പണമിടപാട് നടത്താന്‍ അനുവദിക്കുന്ന ഈ തത്സമയ പേയ്മെന്‍്റ് സംവിധാനം യൂണിഫൈഡ് പേയ്മെന്‍്റ് ഇന്്റര്ഫേസില് (UPI) നാഷണല്‍ പേയ്മെന്്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (NPCI)-യുമായി ചേര്‍ന്ന് നിര്‍മ്മിച്ചതാണ്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ഫീച്ചര്‍.
ഈ ഫീച്ചറിന്്റെ ലോഞ്ചിനെ കുറിച്ച്, വാട്ട്സ്ആപ്പ് പേയ്മെന്്റ്സിന്്റെ ഡയറക്ടര്‍ മനേഷ് മഹാത്മെ പറഞ്ഞിതങ്ങനെ “ആളുകള്‍ സുഹൃത്തുക്കളോടും ബന്ധുക്കളോടും അവരുടെ ചിന്തകളും ഫീലിംഗ്സും ഏറ്റവും സുരക്ഷിതമായി പങ്കുവെയ്ക്കുന്ന ഇടമാണ്
വാട്ട്സ്ആപ്പ്. പേയ്മെന്്റ്സ് ബാക്ക്ഗ്രൗണ്ട്സിലൂടെ,വാട്ട്സ്ആപ്പ് വഴി നടത്തുന്ന പണമിടപാടുകള്‍ക്ക് ഒരു പുത്തന്‍ അനുഭവമായി ആഘോഷങ്ങള്‍, സ്നേഹം, ഊഷ്മളത, വിനോദം എന്നിവയുടെ വൈകാരിക തീമുകള്‍ ഞങ്ങള്‍ കൊണ്ടുവരികയാണ്. പണം
സ്വീകരിക്കുന്നതും അയയ്ക്കുന്നതും വെറുമൊരു പണമിടപാടല്ല, അതിനും ഒരുപാട് അപ്പുറമാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. പലപ്പോഴും ഈ ഇടപാടുകള്‍ക്കു പിന്നില്‍ അമൂല്ല്യമായ നിമിഷങ്ങളുണ്ടായിരിക്കും. വാട്ട്സ്ആപ്പിലൂടെയുള്ള പണമിടപാടുകള്‍ കൂടുതല്‍ രസകരമാക്കുന്നതിന് കൂടുതല്‍ ഫീച്ചറുകള്‍ രൂപകല്പന
ചെയ്യാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്”.
പേയ്മെന്റുകളുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ പലപ്പോഴും ട്രാന്സാക്ഷണല് ആയി മാത്രം നിലനില്ക്കുന്നു. പിറന്നാളുകള്‍, അവധിദിനങ്ങള്‍, സമ്മാനങ്ങള്‍, യാത്രകള്‍ എന്നിവയ്ക്കായി ഇനി പണമയയ്ക്കുമ്ബോള്‍ രസകരമായ തീമുകള്‍ വാട്ട്സ്ആപ്പ്
ഒരുക്കിയിട്ടുണ്ട്. പണമയയ്ക്കുന്നയാള്ക്കും സ്വീകരിക്കുന്നയാള്‍ക്കും ആശയ പ്രകടനത്തിലുള്ള ഘടകങ്ങള്‍ ഒരുക്കി വ്യക്തിപരമായ അനുഭവം സൃഷ്ടിക്കുകയാണ് ഈ ഫീച്ചറിന്്റെ പ്രധാന ഉദ്ദേശ്യം. ഭക്ഷണത്തിന് ശേഷം സുഹൃത്തുക്കള്‍ ബില്‍ പങ്കിടുന്നതും സ്നേഹബന്ധത്തിന്്റെ അടയാളമായി ഉറ്റവര്‍ക്ക് പണമയക്കുന്നതും
രക്ഷാബന്ധന് ദിനത്തില്‍ സഹോദരിക്ക് സമ്മാനം നല്‍കുന്നതും
അങ്ങനെ ഏത് സന്ദര്ഭവുമായിക്കോട്ടെ, പേയ്മെന്്റ്സ് ബാക്ക്ഗ്രൗണ്ടിലൂടെ ഓരോ പണമിടപാടിന് പിന്നിലെ കഥകള്‍ക്കും ജീവന് നല്കുന്നു.
The post വാട്ട്സ്ആപ്പിലൂടെ പണമയയ്ക്കുമ്ബോള്‍ പേയ്മെന്്റ്സ് ബാക്ക്ഗ്രൗണ്ട്സിലൂടെ ഫീലിംഗും ചേര്‍ക്കാം