ഇനി പ്രൊഫൈൽ ഫോട്ടോയും മറച്ചുവയ്ക്കാം; വാട്ട്‌സ് ആപ്പിന്റെ പുതിയ ഫീച്ചർ

ഉപഭോക്താക്കളെ അമ്പരപ്പിച്ച് പുതിയൊരു സൗകര്യവുമായി വാട്ട്‌സ് ആപ്പ് . പ്രൊഫൈൽ ചിത്രം, ലാസ്റ്റ് സീൻ എന്നിവ നിങ്ങൾക്ക് മറയ്‌ക്കേണ്ടവരിൽ നിന്ന് മറച്ചുപടിക്കാനുള്ള സൗകര്യമാണ് വാട്ട്‌സ് ആപ്പ് ഒരുക്കുന്നത്.

എല്ലാവർക്കും പ്രൊഫൈൽ ഫോട്ടോ കാണാം, അല്ലെങ്കിൽ കോണ്ടാക്ട്‌സിൽ ഉള്ളവർക്ക് മാത്രം- ഈ രണ്ട് ഓപ്ഷനുകളാണ് നിലവിൽ വാട്ട്‌സ് ആപ്പ് ഉപഭോക്താക്കൾക്ക് ഉള്ളത്.

എന്നാൽ ചില പ്രത്യേക കോൺടാക്ട് ലിസ്റ്റുകളെ മാറ്റി നിർത്തി ചിലർക്ക് മാത്രം കാണാൻ കഴിയുന്ന വിധത്തിൽ പ്രൊഫൈൽ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.

ലാസ്റ്റ് സീൻ എന്നതിനും ഇതേ ഫീച്ചർ ലഭ്യമാകും. വാട്ട്‌സ് ആപ്പ് സ്റ്റേറ്റസിന് നേരത്തെ തന്നെ ഈ ഫീച്ചർ ലഭ്യമാണ്. ആൻഡ്രോയ്ഡിലും ഐഒഎസിലും ഫീച്ചർ ടെസ്റ്റിംഗ് പുരോഗമിക്കുകയാണ്.

ഇതിന് പുറമെ ഗ്രൂപ്പ് അഡ്മിന് ഗ്രൂപ്പ് അംഗങ്ങളുടെ മെസേജുകൾ ഡിലീറ്റ് ചെയ്യാൻ സാധിക്കുന്ന ഫീച്ചറും പണിപ്പുരയിലാണ്. അഡ്മിനുകൾക്ക് ‘ഡിലീറ്റ് ഫോർ എവരിവൺ’ ഓപ്ഷൻ ലഭ്യമാകും. ഇതോടെ ഗ്രൂപ്പിലെ ഒരു മേസേജ് ഗ്രൂപ്പ് അഡ്മിൻ ഡിലീറ്റ് ചെയ്യുകയും ആ മേസേജ് ഗ്രൂപ്പിലെ എല്ലാവർക്കും അപ്രത്യക്ഷമാവുകയും ചെയ്യും. ‘റിമൂവ്ഡ് ബൈ അഡ്മിൻ’ എന്നായിരിക്കും പകരം കാണുന്ന സന്ദേശം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...