വീഡിയോ കോളില്‍ എട്ടിന്റെ പണി ; മുന്നറിയിപ്പുമായി വാട്സാപ്പ്

വീഡിയോ കോളുകളിലൂടെ ഉപയോക്താക്കളുടെ ഫോണുകളില്‍ മാല്‍വെയര്‍ കയറാന്‍ സാധ്യതയുള്ള സുരക്ഷ വീഴ്ച സംബന്ധിച്ച്‌ മുന്നറിയിപ്പുമായി വാട്ട്സ്‌ആപ്പ്.

വാട്ട്സ്‌ആപ്പ് ആന്‍ഡ്രോയിഡ് ആപ്പിനെയാണ് ഈ ബഗ് ബാധിക്കുന്നത്. ഈ പ്രശ്നത്തിന്‍റെ വിശദാംശങ്ങള്‍ വാട്ട്‌സ്‌ആപ്പ് ഇതിനകം പങ്കുവച്ചിട്ടുണ്ട്.

സിവിഇ-2022-36934 എന്നാണ് ഈ സുരക്ഷ പ്രശ്നത്തെ വാട്ട്സ്‌ആപ്പ് വിശദീകരിക്കുന്നു. 10-ല്‍ 9.8 തീവ്രതയുള്ള റേറ്റിംഗാണ് ഈ പ്രശ്നത്തിന് ഉള്ളത്. ഒരു ഇന്‍റിഗര്‍ ഓവര്‍ഫ്ലോ ബഗ് എന്നാണ് ഇതിനെ വാട്ട്സ്‌ആപ്പ് വിശദീകരിക്കുന്നത്.

ദി വെര്‍ജ് പറയുന്നതനുസരിച്ച്‌, ഈ ബഗ് ഒരു കോഡ് പിഴവാണെന്നും. ഇത് വഴി ഹാക്കര്‍മാര്‍ക്ക് മാല്‍വെയറുകള്‍ ഒരു ആന്‍ഡ്രോയ്ഡ് ഉപയോക്താവിന്‍റെ ഫോണില്‍ എത്തിക്കാന്‍ സാധിക്കുമെന്നും പറയുന്നു. ഇതിനായി പ്രത്യേക വീഡിയോ കോള്‍ ഇരയുടെ സ്മാര്‍ട്ട്‌ഫോണിലേ്ക് വാട്ട്സ്‌ആപ്പ് വഴി ചെയ്താന്‍ മതി. ഈ കോള്‍ ഇര എടുക്കുന്നതോടെ മാല്‍വെയര്‍ ഫോണില്‍ എത്തും.

ഒരു പ്രത്യേക ഫോണില്‍ അല്ലെങ്കില്‍ ഉപകരണത്തില്‍ സ്പൈ വെയര്‍, മാല്‍വെയര്‍ എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് പ്രധാനമായും ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന തകരാറാണ് ഇത്തരം റിമോര്‍ട്ട് കണ്‍ട്രോളിംഗ് ബഗ്ഗുകള്‍.

ഈ അപകടസാധ്യത 2019 ല്‍ വാട്ട്സ്‌ആപ്പില്‍ കണ്ടെത്തിയ ബഗിന് സമാനം എന്നാണ് വിവരം. അന്ന് പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച്‌ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ സംരക്ഷകര്‍, മറ്റ് സാധാരണക്കാര്‍ എന്നിവരുള്‍പ്പെടെ 1,400 ഇരകളുടെ ഫോണുകളില്‍ ഇസ്രായേലി സ്പൈവെയര്‍ നിര്‍മ്മാതാക്കളായ എന്‍എസ്‌ഒ ഗ്രൂപ്പിന്‍റെ പെഗാസസ് എന്ന സ്പൈ വെയര്‍ കണ്ടെത്തി എന്നതാണ്. അന്നും അതിന് വഴിയൊരുക്കിയത് ഇത്തരത്തില്‍ ഒരു ബഗ്ഗാണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...