രാമക്ഷേത്രത്തിന്​ പണംതരില്ല’; നിലപാട്​ വ്യക്തമാക്കി സിദ്ധരാമയ്യ

അയോധ്യയില്‍ ബാബരി മസ്​ജിദ്​ തകര്‍ത്ത സ്ഥലത്ത്​ പണിയുന്ന രാമക്ഷേത്രത്തിന്​ സംഭാവന നല്‍കില്ലെന്ന്​ വ്യക്തമാക്കി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്​ നേതാവുമായ സിദ്ധരാമയ്യ. തര്‍ക്കസ്ഥലത്ത്​ പണിയുന്ന രാമക്ഷേത്രത്തിന്​ പണം തരില്ലെന്നും മറ്റെവിടെയെങ്കിലുമാണ്​ പണിയുന്നതെങ്കില്‍ പണം തരാമെന്നും ഫണ്ട്​ ചോദിച്ചു വന്നവരോട്​ വ്യക്തമായി പറഞ്ഞതായി സിദ്ധരാമയ്യ പറഞ്ഞു.

മുമ്ബ്​ അവര്‍ ഇഷ്​ടികക്ക്​ വേണ്ടി പണം പിരിച്ചിരുന്നു. പിന്നീട്​ ഇഷ്​ടിക അയോധ്യക്ക്​ വെളിയില്‍ എറിഞ്ഞു. വാങ്ങിയ പണത്തിന്​ എന്നെങ്കിലും അവര്‍ കണക്ക്​ നല്‍കിയിരുന്നോ?-സിദ്ധരാമയ്യ ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട്​ ചോദിച്ചു.

രാമക്ഷേത്രത്തിന്​ പണംപിരിക്കുന്നവരെ രൂക്ഷമായി വിമര്‍​ശിച്ച്‌​ ജെ.ഡി.എസ്​ നേതാവും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ എച്​.ഡി കുമാരസ്വാമി ഇന്നലെ രംഗത്തെത്തിയിരുന്നു. ആരാണ്​ ഇവര്‍ക്ക്​ ഫണ്ട്​ പിരിക്കാന്‍ അനുവാദം നല്‍കിയതെന്നും പണം പിരിക്കുന്നതിന്​ ​എന്തെങ്കിലും രേഖയുണ്ടോയെന്നും കുമാരസ്വാമി ചോദിച്ചിരുന്നു.

ആളുകളുടെ വികാരം ചൂഷണം ചെയ്​ത്​ പണം പിരിക്കുകയാണെന്നും പണം തരാത്തവരുടെ വീടുകള്‍ നാസി സ്​റ്റൈലില്‍ പ്രത്യേകം രേഖപ്പെടുത്തുകയാണെന്നും കുമാരസ്വാമി കുറ്റപ്പെടുത്തിയിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....