ഒളിമ്ബിക്​സ്​ വനിത ഹോക്കിയില്‍ ഇന്ത്യ സെമിയില്‍

ടോകിയോ: ഒളിമ്ബിക്​ ഹോക്കി ചരിത്രത്തില്‍ പുതുയുഗപ്പിറവിയായി​ ഇന്ത്യന്‍ വനിതകള്‍ക്ക്​ സെമി പ്രവേശം. ഓയ്​ ഹോക്കി മൈതാനത്തെ ആവേശത്തേരിലാക്കി ഗുര്‍ജിത്​ കൗര്‍ നേടിയ ഏക ഗോളിനാണ്​ ലോക രണ്ടാം നമ്ബറുകാരായ കംഗാരുക്കളെ ഇന്ത്യന്‍ വനിതകള്‍ വീഴ്​ത്തിയത്​. ഇതോടെ, ​ടീം​ മെഡലിനരി​കെയെത്തി. സെമിയില്‍ അര്‍ജന്‍റീനയാണ്​ എതിരാളികള്‍.

പൂള്‍ എയില്‍ നാലാമതെത്തി നോക്കൗട്ട്​ യോഗ്യത ഉറപ്പാക്കിയ ഇന്ത്യ പൂള്‍ ബി ചാമ്ബ്യന്മാര്‍ക്കെതിരെ മികച്ച കളിയാണ്​ കെട്ടഴിച്ചത്​. തുടക്കംമുതല്‍ ആക്രമണത്തിലൂന്നിയ കളിയുമായി മൈതാനം നിറഞ്ഞ നീലക്കുപ്പായക്കാര്‍ 59 ശതമാനം പന്തടക്കവുമായി വിജയം ഉറപ്പിക്കുകയായിരുന്നു. 22ാം മിനിറ്റിലാണ്​ ​െപനാല്‍റ്റി ഗോളാക്കി ഗുര്‍ജിത്​ കൗര്‍ ഇന്ത്യയെ വിജയപീഠമേറ്റിയ​ ഗോള്‍ നേടിയത്​.

തിരിച്ചടിക്കാന്‍ പറന്നുനടന്ന എതിരാളികളെ വട്ടമിട്ടുപിടിച്ച്‌​ സവിത പൂനിയയുടെ നേതൃത്വത്തില്‍ പ്രതിരോധക്കോട്ട കാത്ത പിന്‍നിരക്കാര്‍ കൂടി മികവു തെളിയിച്ചതാണ്​ ഇന്ത്യക്ക്​ കരുത്തായത്​. ഏഴു പെനാല്‍റ്റി ലഭിച്ചിട്ടും ഒന്നുപോലും ഗോളാക്കി മാറ്റാന്‍ ആസ്​ട്രേലിയക്കായില്ല.

ജര്‍മനിയെ ഏകപക്ഷീയമായ മൂന്നു ​േഗാളിന്​ വീഴ്​ത്തിയാണ്​ അര്‍ജന്‍റീന ഇന്ത്യക്കെതിരെ സെമി കളിക്കാനൊരുങ്ങുന്നത്​. ഇതോടെ, ഹോക്കി ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ പുരുഷന്‍മാരും വനിതകളും ഒളിമ്ബിക്​ സെമി കളിക്കുകയെന്ന അപൂര്‍വ നേട്ടവുമുണ്ട്​.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....