വനിതാ ഐപിഎല്‍ അടുത്ത വര്‍ഷം മുതല്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഏറെക്കാലമായി ഉയരുന്ന ആവശ്യത്തെത്തുടര്‍ന്നാണ് വനിതാ ഐപിഎല്‍ നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആറ് ടീമുകളാണ് ഉണ്ടാവുകയെന്നും ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഒരു ബിസിസിഐ പ്രതിനിധി പറഞ്ഞതായി സ്പോര്‍ട്സ് തക് റിപ്പോര്‍ട്ട് ചെയ്തു. പുരുഷ ഐപിഎല്‍ പോലെ വനിതാ ഐപിഎലും നടത്തണമെന്ന് ഏറെക്കാലമായി ആവശ്യമുയരുന്നുണ്ട്.
”എത്ര ടീമുകളെ ഉള്‍ക്കൊള്ളിക്കാമെന്നും ഏത് സമയത്ത് ഐപിഎല്‍ നടത്താമെന്നും ആലോചിക്കുകയാണ്. ഇപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പറയാനാവില്ല. പക്ഷേ, ഈ ലീഗിനെപ്പറ്റി ഞങ്ങള്‍ ഏറെ പ്രതീക്ഷകളുണ്ട്. ചില ഫ്രാഞ്ചൈസികള്‍ ഇപ്പോള്‍ തന്നെ ഇതില്‍ താത്പര്യം കാണിച്ചിട്ടുണ്ട്. ആറ് ടീമുകളുമായി തുടങ്ങാമെന്നാണ് കരുതുന്നത്.
ലേലം ഉള്‍പ്പെടെയുള്ള സുപ്രധാന കാര്യങ്ങളെപ്പറ്റി ആലോചന പുരോഗമിക്കുകയാണ്. നിലവില്‍ എല്ലാം കടലാസിലാണ്. എല്ലാത്തിനെപ്പറ്റിയും കൃത്യമായ ബോധമുണ്ടാവണമെങ്കില്‍ സമയമെടുക്കും. ഒരുപാട് കാര്യങ്ങള്‍ ആലോചിക്കാനുണ്ട്. പക്ഷേ, വനിതാ ഐപിഎല്‍ അടുത്ത വര്‍ഷം തന്നെ ആരംഭിച്ചേക്കും. എല്ലാം തീരുമാനിച്ച് ഉറപ്പിച്ചതിനു ശേഷം ബോര്‍ഡ് ഔദ്യോഗിജമായി ഇക്കാര്യം അറിയിക്കും.”- റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.