ലോകകപ്പിലെ തോൽവി: പ്രതികരിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ

ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ തോൽവിയിൽ പ്രതികരിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ. ലോകകപ്പ് കിരീടം എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. അതിനായി തന്റെ കഴിവിന്റെ പരമാവധി പ്രയത്നിച്ചു. എന്നാൽ അതിൽ വിജയം നേടാനായില്ല. അതിൽ വിഷമമുണ്ട്. കഴിഞ്ഞ 16 വർഷത്തിനിടയിൽ അഞ്ചു തവണ ലോകകപ്പ് കളിക്കാനുള്ള ഭാഗ്യമുണ്ടായി. പോർച്ചുഗൽ ടീമിന് ഒരു ലോക കപ്പ് എന്ന തന്റെ സ്വപ്നം അവസാനിച്ചിട്ടില്ല.  എന്നാൽ ഈ ലോകകപ്പിലെ ആ പ്രതീക്ഷകൾ അസ്തമിച്ചു. തോൽവിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാൻ ഇല്ലെന്നും കളിക്കളത്തിനകത്തും പുറത്തും തനിക്ക് പിന്തുണ നൽകിയ സഹകളിക്കാർക്കും രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങൾക്കും നന്ദി അറിയിക്കുന്നതായും ക്രിസ്റ്റിയാനോ വ്യക്തമാക്കി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...