ലോകകപ്പ് കിരീടം അര്‍ജന്‍റീനയ്ക്ക്

ഖത്തർ ഫുട്ബോൾ ലോകകപ്പിൽ കിരീടം നിലനിർത്താനിറങ്ങിയ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ 4-2 തകർത്ത് അർജന്റീന കപ്പുയർത്തി. 1978, 1986 ലും അർജന്റീന കിരീടംനേടിയിരുന്നു. 2014ൽ കൈവിട്ട ലോക കിരീടം അങ്ങനെ 2022ൽ മെസിയുടെ കൈകളിലേക്ക് എത്തി. ലോകകപ്പിൽ മെസ്സി റെക്കോർഡ് ഗോൾ നേട്ടമാണ് സ്വന്തമാക്കിയത്. കലാശപ്പോരിൽ ഹാട്രിക് നേടിയിട്ടും ടീമിന് കിരീടം സമ്മാനിക്കാൻ ഫ്രാൻസിൻറെ കിലിയൻ എംബാപ്പെയ്ക്കായില്ല. എക്‌സ്‌ട്രാ ടൈമിൽ മത്സരം 3-3ന് തുല്യത പാലിച്ചാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.ലുസൈലിൽ 4-3-3-1 ശൈലിയിലാണ് കോച്ച് ദിദിയേർ രാജ്യം ഫ്രഞ്ച് ടീമിനെ കളത്തിലിറക്കിയത്. മൂന്നാം മിനുറ്റിൽ അർജന്റീന ആദ്യ മുന്നേറ്റം നടത്തി. അഞ്ചാം മിനുറ്റിൽ മക്കലിസ്റ്ററിൻറെ ലോംഗ് റേഞ്ചർ ശ്രമം ലോറിസിൻറെ കൈകൾ കടന്നില്ല. തൊട്ടുപിന്നാലെ ഡീപോളിൻറെ ഷോട്ട് വരാനെയിൽ തട്ടി പുറത്തേക്ക് തെറിച്ചു.14-ാം മിനുറ്റിലാണ് ഫ്രാൻസ് അർജന്റീനൻ ഗോൾമുഖത്തേക്ക് ആദ്യമായി എത്തിയത്. 19-ാം മിനുറ്റിൽ ഹെർണാണ്ടസിനെ ഡീപോൾ ഫൗൾ ചെയ്തതിന് ബോക്‌സിന് തൊട്ട് പുറത്തുവച്ച് ഫ്രാൻസിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. പക്ഷേ മുതലാക്കാനായില്ല. ജിറൂഡിൻറെ പറന്നുള്ള ഹെഡർ ബാറിന് മുകളിലൂടെ പാറി. 21-ാം മിനുറ്റിൽ ഡിമരിയയെ ഡെംബലെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. ലോറിസ് വലത്തോട്ട് ചാടിയപ്പോൾ ഇടത്തോട്ട് അനായാസം പന്ത് വലയിലാക്കി മെസി അർജന്റീനയെ 23-ാം മിനുറ്റിൽ മുന്നിലെത്തിച്ചു. ഈ ലോകകപ്പിൽ മെസിയുടെ ആറാം ഗോളാണിത്. 36-ാം മിനുറ്റിൽ കൗണ്ടർ അറ്റാക്കിൽ മക്കലിസ്റ്ററിൻറെ അസിസിൽ മരിയ രണ്ടാം ഗോളും കണ്ടെത്തി.ഇതോടെ ഡെംബലെയേയും ജിറൂഡിനേയും 42-ാം മിനുറ്റിൽ പിൻവലിച്ച് മാർക്കസ് തുറാം, കോളോ മൗനി എന്നിവരെ ഇറക്കാൻ ദേശം നിർബന്ധിതനായി.എന്നിട്ടും കാര്യമായ ആക്രമണം അഴിച്ചുവിടാൻ ഫ്രഞ്ച് ടീമിനായില്ല. മറുവശത്ത് ആദ്യപകുതിയിൽ പന്തടക്കത്തിലും ആക്രമണത്തിലും ഒരുപോലെ മേധാവിത്വം പുലർത്തി കുതിച്ചു അർജന്റീന. 49-ാം മിനുറ്റിൽ മരിയയുടെ പാസിൽ ഡീപോളിൻറെ വോളി ലോറിസിൻറെ കൈകളിൽ അവസാനിച്ചു. ആദ്യപകുതി നിർത്തിയ ഇടത്തുനിന്ന് തന്നെ ആക്രമണം തുടരുന്ന അർജന്റീനയെയാണ് രണ്ടാംപകുതിയുടെ ആദ്യം കണ്ടത്. കഴിഞ്ഞ ലോകകപ്പിലെ എംബാപ്പെയെ ഓർമ്മിപ്പിച്ച് മിന്നലോട്ടവും ഡ്രിബ്ലിംഗുകളുമായി ഇത്തവണ ഡിമരിയയായിരുന്നു താരം. 71-ാം മിനുറ്റിൽ എംബാപ്പെ മിന്നലാക്രമണത്തിന് ശ്രമിച്ചെങ്കിലും ഷോട്ട് ലക്ഷ്യം പിഴച്ചു. പിന്നെയങ്ങ് കളി മാറി, കളി മാറ്റിയത് എംബാപ്പെ. 79-ാം മിനുറ്റിലെ ഒട്ടാമെൻഡിയുടെ ഫൗളിൻ ഫ്രാൻസിന് പെനാൽറ്റി അനുവദിച്ചു. എമിയുടെ ചാട്ടം കൃത്യമായിരുന്നെങ്കിലും എംബാപ്പെയുടെ മിന്നൽ വലയിലെത്തി.ഒരു മിനുറ്റിന് ശേഷം എംബാപ്പെയുടെ പറക്കും ഫിനിഷിംഗിൽ ഫ്രാൻസ് ഒപ്പമെത്തി. 2-2ന് എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടു. എക്‌സ്‌ട്രാ ടൈമിൻറെ ആദ്യപകുതിയിൽ ഇരു ടീമും വലകുലുക്കിയില്ല. ലൗറ്റാരോ മാർട്ടിനസിന് ലഭിച്ചൊരു സുവർണ്ണാവസരം പാഴായി. എന്നാൽ 109-ാം മിനുറ്റിൽ ലോറിസിൻറെ തകർപ്പൻ സേവിനൊടുവിൽ മെസി തൻറെ രണ്ടാം ഗോൾ കണ്ടെത്തിയതോടെ 3-2ന് അർജന്റീന മുന്നിലെത്തി. പക്ഷേ 116-ാം മിനുറ്റിൽ വീണ്ടും പെനാൽറ്റി എത്തിയപ്പോൾ എംബാപ്പെ ഫ്രാൻസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇതോടെ എംബാപ്പെ ഹാട്രിക് തികയ്ക്കുകയും ചെയ്തു. 3-3ന് ഷൂട്ടൗട്ടിലേക്ക് നീണ്ടു.ഷൂട്ടൗട്ടിൽ ആദ്യ കിക്ക് എടുക്കാനെത്തിയത് ഇരു ടീമിലേയും ഏറ്റവും മികച്ച താരങ്ങൾ. ആദ്യ കിക്കുകൾ കിലിയൻ എംബാപ്പെയും ലിയോണൽ മെസിയും വലയിലെത്തിച്ചതോടെ 1-1.ഫ്രാൻസിനായുള്ള കിംഗ്‌സ്‌ലി കോമാന്റെ രണ്ടാം കിക്ക് എമി മാർട്ടിനസ് തടുത്തിട്ടു. പിന്നാലെ പൗലോ ഡിബാല വലകുലുക്കിയതോടെ അർജന്റീനയ്ക്ക് 2-1ന്റെ ലീഡായി. പിന്നാലെ ചൗമേനിയുടെ ഷോട്ട് പുറത്തേക്കുപോയി. അതേസമയം പരേഡസ് ലക്ഷ്യംകണ്ടു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...