യുക്രെയ്‌ന് 6000 മിസൈലുകൾ നൽകുമെന്ന് യുകെ; മൂന്നാം ലോകമഹായുദ്ധമുണ്ടാകുമോ എന്ന ആശങ്കയിൽ ലോകരാജ്യങ്ങൾ

യുക്രൈനെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തിൽ യുക്രൈന് സഹായഹസ്തവുമായി യു കെ. റഷ്യക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന യുക്രെയ്‌നിന് 6000 മിസൈലുകൾ നൽകുമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ടാങ്കുകളെ തകർക്കാൻ ശേഷിയുളളതും ഉഗ്രസ്‌ഫോടക ശേഷിയുളള ആയുധങ്ങൾ വഹിക്കാൻ കഴിയുന്നതുമായ ഈ മിസൈലുകൾ നൽകുന്നതിനൊപ്പം സാമ്പത്തിക സഹായമായി 33 മില്യാൺ ഡോളറും നൽകുമെന്ന് ബോറിസ് ജോൺസൺ അറിയിച്ചു. യു കെ സൈനികമായ സഹായം നൽകുന്നതോടെ മൂന്നാം ലോകമഹായുദ്ധമുണ്ടാകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

യുക്രെയ്ൻ-റഷ്യ യുദ്ധം ആരംഭിച്ച് രണ്ട് മാസമായ സാഹചര്യത്തിലാണ് കൂടുതൽ പ്രതിരോധ ആയുധങ്ങൾ കയറ്റി അയയ്‌ക്കാൻ യുകെ തീരുമാനിച്ചത്. യുക്രെയ്‌നിൽ ആക്രമണം അഴിച്ചുവിടുന്ന റഷ്യയ്‌ക്കൊപ്പം നിൽക്കാൻ സാധിക്കില്ലെന്നാണ് യുകെ അധികൃതർ പറയുന്നത്. യുക്രെയ്നിന് സൈനികവും സാമ്പത്തികവുമായ പിന്തുണ വർദ്ധിപ്പിക്കുന്നതിന് സഖ്യകക്ഷികളുമായി പ്രവർത്തിക്കുമെന്നും ഈ പോരാട്ടത്തിൽ റഷ്യയ്‌ക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തുമെന്നും യുകെ പ്രധാനമന്ത്രി വ്യക്തമാക്കി.

റഷ്യൻ അധിനിവേശത്തെപ്പറ്റി നാറ്റോയും ജി7 ഉച്ചകോടിയും ചർച്ച ചെയ്യാനിരിക്കെയാണ് പ്രഖ്യാപനം. യുദ്ധത്തിൽ തകരുന്ന യുക്രെയ്‌നിന് സഹായവുമായി ജർമനിയും രംഗത്തെത്തുന്നുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...