റഷ്യയെ ആക്രമിച്ചാൽ മൂന്നാം ലോക മഹായുദ്ധമുണ്ടാകാമെന്ന് ബൈഡൻ

കീവ്: റഷ്യൻ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ തട്ടിക്കൊണ്ട് പോകൽ ആരോപണവുമായി യുക്രൈൻ. മെലിറ്റോപോൾ നഗരത്തിൻ്റെ മേയർ ഇവാൻ ഫെഡോറോവിനെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയതായി യുക്രൈൻ ആരോപിച്ചു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് തട്ടിക്കൊണ്ട് പോകൽ ആരോപണവുമായി യുക്രൈൻ രംഗത്തുവന്നത്.

മേയർ ഇവാൻ ഫെഡോറോവിനെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയെന്ന് യുക്രൈൻ പ്രസിഡൻ്റ്  വോളോഡിമിർ സെലൻസ്കി ആരോപിച്ചതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു. ഐഎസ് ഭീകരുടെ പ്രവർത്തിക്ക് തുല്യമാണ് റഷ്യ നടത്തിയതെന്ന് സെലൻസ്കി പറഞ്ഞു. “അവർ ഭീകരരുടെ പ്രവർത്തനങ്ങൾക്ക് സമാനമായ നീക്കം ആരംഭിച്ചു. രാജ്യത്തെ പ്രാദേശിക ഭരണാധികാരികളെ തട്ടിക്കൊണ്ട് പോകാൻ അവർ ശ്രമിക്കുകയാണ്” – എന്ന് വീഡിയോ പ്രസംഗത്തിൽ യുക്രൈൻ പ്രസിഡൻ്റ് വെള്ളിയാഴ്ച പറഞ്ഞു.

പത്തംഗ റഷ്യൻ സംഘമാണ് മേയർ ഇവാൻ ഫെഡോറോവിനെ തട്ടിക്കൊണ്ട് പോയതെന്ന് യുക്രൈൻ പാർലമെൻ്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി. റഷ്യൻ സൈന്യവുമായി സഹകരിക്കാൻ അദ്ദേഹം തയ്യാറായില്ല. തുടർന്നാണ് അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയതെന്ന് അധികൃതർ വ്യക്തമാക്കി. ആയുധധാരികളായ ഒരു വിഭാഗമാളുകൾ മേയറെ കൂട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. യുക്രൈൻ്റെ തെക്കൻ നഗരമായ മെലിറ്റോപോൾ റഷ്യൻ സൈന്യത്തിന്റെ താൽക്കാലിക നിയന്ത്രണത്തിലാണ്.

കുറച്ച് ദിവസം മുൻപ് റഷ്യക്കെതിരെ നടന്ന പ്രതിഷേധ റാലിയിൽ പങ്കെടുത്ത ഒരാളെ റീജിയണൽ കൗൺസിലിലെ ഒരംഗത്തെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയത്. ഇവരെ പിന്നീട് വിട്ടയച്ചിരുന്നു. യുക്രൈൻ നഗരങ്ങളിൽ പിടിമുറുക്കിയ റഷ്യൻ സൈന്യം തലസ്ഥാനമായ കീവിൻ്റെ സമീപ പ്രദേശങ്ങൾ നിയന്ത്രണത്തിലാക്കി. വടക്കുള്ള ചെർണീവ്, തെക്കുള്ള മൈക്കലേവ് നഗരങ്ങൾ നിയന്ത്രണത്തിലാക്കാൻ റഷ്യൻ സൈന്യം ആക്രമണം തുടരുകയാണ്.

മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്നതിനാലാണ് റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യാൻ അമേരിക്കയെ പ്രേരിപ്പിച്ചതെന്ന്
യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. നാറ്റോ സഖ്യവും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകും. അത്തരം സാഹചര്യം തടയേണ്ടതുണ്ട്. നാറ്റോ സഖ്യത്തിൻ്റെ പരിധിയിലുള്ള ഓരോ ഇഞ്ചും സരക്ഷിക്കുമെന്നും ബൈഡൻ പറഞ്ഞു

 

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...